ഹോളിവുഡ് നടൻ ജോണി ഡെപ്പിന്റെ വീട്ടിൽ യുവാവ് അതിക്രമിച്ചു കയറി. നടന്റെ ഹോളിവുഡ് ഹിൽസിലെ വസതിയിലാണ് സംഭവം. വീടിന്റെ മതിൽ ചാടി വാതിൽ തല്ലിപ്പൊളിച്ചാണ് ഇയാൾ അകത്തു കയറിയത്. അയൽക്കാരാണ് സംഭവം കണ്ടത്. അജ്ഞാതനായ ഒരാൾ നടന്റെ വീട്ടിൽ കയറിയെന്നും അയാൾ അവിടെ ചുറ്റിക്കറങ്ങി നടക്കുന്നുവെന്നും പോലീസിൽ അറിയിച്ചു. പോലീസ് എത്തിയപ്പോൾ ഇയാൾ കുളിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ അനുസസരിച്ചില്ല. ഒടുവിൽ പോലീസ് ബലംപ്രയോഗിച്ച് വാതിൽ തുറക്കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വീട്ടിൽ കയറിയ ഉടനെ ഇയാൾ ആദ്യം ചെയ്തത് നടന്റെ മദ്യശേഖരത്തിൽ നിന്ന് ആവോളം മദ്യം അകത്താക്കുകയായിരുന്നു. പിന്നീടാണ് ജോണി ഡെപ്പിന്റെ കിടപ്പുമുറിയിലെ കുളിമുറിയിൽ കുളിക്കാൻ പോയത്. വീടിൽ അതിക്രമിച്ചു കയറിയതിനും വാതിൽ നശിപ്പിച്ചതിനും ഇയാൾക്കെതിരേ കേസെടുത്തു. Content Highlights:Unidentified man breaks into Johnny Depps house and takes bath drinks alcohol
from movies and music rss https://ift.tt/3db2ZS2
via
IFTTT
No comments:
Post a Comment