ചെന്നൈ: അന്തരിച്ച തമിഴ് നടൻ തീപ്പെട്ടി ഗണേശൻറെ (കാർത്തിക്) കുട്ടികളെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകി തമിഴ് നടൻ രാഘവ ലോറൻസ്. ഗണേശന്റെ മരണശേഷം പങ്കുവച്ച ട്വീറ്റിലാണ് ലോറൻസ് ഇക്കാര്യം വ്യക്തമാക്കിയത്. സഹോദരാ. താങ്കളുടെ കുട്ടികളുടെ കാര്യങ്ങൾ ഞാൻ സംരക്ഷിക്കും.. അങ്ങേയ്ക്ക് ആത്മശാന്തി നേരുന്നു... ലോറൻസ് ട്വീറ്റ് ചെയ്തു. Brother, I will take care of your children's. Rest in peace 🙏 pic.twitter.com/EaBsblZiMl — Raghava Lawrence (@offl_Lawrence) March 22, 2021 അസുഖബാധിതനായി മധുരൈ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു ഗണേശന്റെ അന്ത്യം. അദ്ദേഹത്തിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ലോക്ഡൗൺ കാലത്ത് കടുത്ത സാമ്പത്തിക പ്രയാസം നേരിട്ട കാർത്തി തന്റെ സാഹചര്യങ്ങൾ വിവരിച്ച് കൊണ്ട് തമിഴ് നടൻ അജിത്തിനോട് സഹായം ആവശ്യപ്പെട്ട് ഒരു വീഡിയോ പങ്കുവച്ചിരുന്നു. താൻ ഈ വീഡിയോ അജിത്തിന്റെ മാനേജർക്ക് അയച്ചു കൊടുക്കാമെന്നും അജിത്ത് കാണുകയാണെങ്കിൽ തീർച്ചയായും സഹായം ചെയ്യുമെന്നുംഅന്ന്ആ വീഡിയോയ്ക്ക് ലോറൻസും മറുപടി നൽകിയിരുന്നു. കൂടാതെ ഗണേശന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ട സഹായം താൻ ചെയ്തോളോമെന്നും ലോറൻസ് വ്യക്തമാക്കിയിരുന്നു. ബില്ല 2, തേൻമേർക്കു പരുവക്കാട്ര്, നീർപ്പറവൈ, കോലമാവ് കോകില, തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.മലയാളചിത്രം ഉസ്താദ് ഹോട്ടലിലും വേഷമിട്ടു. . സീനു രാമസ്വാമി സംവിധാനം ചെയ്ത കണ്ണേ കലമാനേയിലാണ് ഗണേശൻ അവസാനമായി വേഷമിട്ടത്. Content Highlights : Raghava Lawrence says he will take care of late actor Theepetti Ganesan's kids
from movies and music rss https://ift.tt/3srZFZa
via
IFTTT
No comments:
Post a Comment