പതിവിന് വിപരീതമായി ഇത്തവണത്തെ ഫിലിംഫെയർ പുരസ്കാരദാനച്ചടങ്ങ് വർണശമ്പളമല്ല, മറിച്ച് വികാരനിർഭരമായിരുന്നു. കാരണം മറ്റൊന്നുമല്ല, ഇർഫൻ ഖാനായിരുന്നു മികച്ച നടൻ. ആജീവനാന്ത മികവിനുള്ള പുരസ്കാരവും ഇർഫന് തന്നെ. എന്നാൽ, ആങ്ക്രേസി മീഡിയത്തിലെ അഭിനയത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ ഇർഫൻ ഉണ്ടായില്ലല്ലോ. ഈ വരുന്ന ഏപ്രിൽ 29ന് ഇർഫൻ മരിച്ചിട്ട് ഒരാണ്ട് തികയുകയാണ്. ഇർഫന് പകരം മകൻ ബബിലാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. തപ്പഡിലെ അഭിനയത്തിന് താപ്സി പന്നു മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയായി. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും തപ്പഡ് തന്നെ. ഇതിനു പുറമേ മികച്ച കഥ, മികച്ച എഡിറ്റിങ് എന്നീ പുരസ്കാരങ്ങൾ കൂട തപ്പഡ് നേടി. മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം അമിതാഭ് ബച്ചനാണ്. ഗുലാബു സിതാബു ആണ് ചിത്രം. മികച്ച നടിക്കുള്ള ക്രിട്ടിക്സിന്റെ അവാർഡ് തിലോത്തമ ഷോമെ (സർ) നേടി. താനാജി: ദി അൺസങ് വാരിയറിലെ അഭിനയത്തിന് സെയ്ഫ് അലി ഖാൻ മികച്ച സഹനടനുള്ള അവാർഡ് നേടി. ഗുലാബൊ സിതാബോയിലെ അഭിനയത്തിന ഫറോഖ് ജാഫർ മികച്ച സഹനടിയായി. താനാജി ഒരുക്കിയ ഓം റൗത്താണ് മികച്ച സംവിധായകൻ. രാജേഷ് കൃഷ്ണനാണ് മികച്ച നവാഗത സംവിധായകൻ. മികച്ച സംഗീതത്തിനുള്ള പുരസ്കാരം ലുഡോയിലെ ഗാനങ്ങൾക്ക് ഈണമുട്ട പ്രിതം നേടി. ഥപ്പഡിലെ ഏക ടുക്ഡാ എന്ന ഗാനം ആലപിച്ച രാഘവ് ചൈതന്യയാണ് മികച്ച ഗായകൻ. അസീസ് കൗർ ഗായികയായി.
from movies and music rss https://ift.tt/3rulea3
via
IFTTT
No comments:
Post a Comment