Wednesday, March 24, 2021

‘ഉൻ കാലേ ഉടച്ച്, ഉൻ ചിറകേ ഉരിക്ക ഒരുത്തൻ വരുവേ പാര്’; ‘കർണ്ണൻ‘ ടീസർ

ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണന്റെ ടീസർ പുറത്തിറങ്ങി. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടത്. ഗ്രാമീണ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയനാണ് നായിക. ലാൽ, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗർ പെരുമാൾ, നടരാജൻ സുബ്രഹ്മണ്യൻ, 96 ഫെയിം ഗൗരി കിഷൻ, യോഗി ബാബു എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുള്ളി എസ് താനുവാണ് നിർമാണം. ഏപ്രിൽ ഒൻപതിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. Content highlights : Dhanush new movie karnan teaser release date dhanush mari selvaraj rajisha vijayan

from movies and music rss https://ift.tt/3tOJXHB
via IFTTT

No comments:

Post a Comment