Thursday, March 25, 2021

പലരൂപത്തില്‍, പലഭാവത്തില്‍; സുലൈമാന്‍ മാലിക്കായി വിസ്മയിപ്പിച്ച് ഫഹദ്

ഫഹദ് ഫാസിൽ നായകനായെത്തുന്ന മാലികിന്റെ ട്രെയ്ലർ പുറത്തിറങ്ങി. 20 വയസ്സു മുതൽ 55 വയസ്സുവരെയുള്ള മാലിക് സുലൈമാൻ എന്ന കഥാപാത്രമായി അതിഗംഭീര പ്രകടനമാണ് ഫഹദ് കാഴ്ച വച്ചിരിക്കുന്നത്. പല കാലഘട്ടങ്ങളിലെ വേഷപകർച്ചകളും ട്രെയ്ലറിൽ കാണാം. ടേക്ക് ഓഫ്, സീ യൂ സൂൺ എന്നീ ചിത്രങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് മാലിക്. തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തിൽ അഭിനയിക്കുന്നത്. 27 കോടിയോളം മുതൽമുടക്കിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ നിമിഷ സജയൻ,ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, അപ്പാനി ശരത്, ജലജ, ചന്ദുനാഥ് എന്നിവരുംവേഷമിടുന്നു. സാനു ജോൺ വർഗീസാണ് ഛായാഗ്രഹണം. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത്. മെയ് 13 നാണ് ചിത്രം റിലീസ് ചെയ്യുന്നത് Content Highlights : Malik movie trailer Fahadh Faasil Mahesh Narayanan Nimisha Sajayan thriller movie, Releases on May 13

from movies and music rss https://ift.tt/2P1qswW
via IFTTT

No comments:

Post a Comment