Saturday, March 27, 2021

കുട്ടികളുടെ തിരോധാനവും അതീന്ദ്രിയശക്തികളും; ഹോംസും വാട്‌സണും വീണ്ടും

നെറ്റ്ഫ്ളിക്സിന്റെ ഏറ്റവും പുതിയ വെബ് സീരീസുകളിലൊന്നായ ദ ഇറെഗുലേഴ്സ് ശ്രദ്ധനേടുന്നു. ആർതർ കോനാൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഷെർലക് ഹോംസും ഡോക്ടർ വാട്സണും ഒരു കൂട്ടം യുവാക്കളുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ലണ്ടനിലെ തെരുവുകളിൽ നിന്ന് കൊച്ചു കുട്ടികളെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നു. വിക്ടോറിയൻ ലണ്ടനിലെ തെരുവിൽ താമസിക്കുന്ന ഒരു കൂട്ടം യുവാക്കളെ അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടർ വാട്സൺ ജോലിക്കെടുക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് സീരീസിന്റെ പ്രമേയം. കുട്ടികളുടെ തിരോധാനത്തിൽ അതീന്ദ്രിയ ശക്തികൾക്ക് എന്തെങ്കിലും പങ്കുണ്ടോ? ആരാണ് ഇതിനെല്ലാം പിറകിൽ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾവെബ് സീരീസിലുണ്ട്. ഹെൻ​റി ലോയ്ഡ് ഹ്യൂസാണ് ഷെർലക് ഹോംസിനെ അവതരിപ്പിക്കുന്നത്. റോയ്സ് പിറ്റേഴ്സൺ വാട്സണായി എത്തുന്നു. ക്ലാർക്ക് പീറ്റേഴ്സ്, തടേയ ഗ്രഹാം, ഡാർസി ഷോ, ജോജോ മക്കാറി, മക്കൽ ഡേവിഡ്, ഹാരിസൺ ഓസ്റ്റർ ഫീൽഡ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. മാർച്ച് 26 നാണ് സീരീസ് സംപ്രേഷണം തുടങ്ങിയത്. ടോം ബിഡ്​വെല്ലിന്റെ ആശയത്തിൽ ഡ്രാമ റിപ്പബ്ലിക്കാണ് നിർമാണം. Content Highlights:The Irregulars web series on Netflix, Dr Watson, Sherlock Holmes, crime drama series

from movies and music rss https://ift.tt/3vXbzw2
via IFTTT

No comments:

Post a Comment