ഓഡിയോ ലോഞ്ചിനിടെ കാണികളെ അമ്പരപ്പിച്ച് വേദി വിട്ടിറങ്ങി എ.ആർ റഹ്മാൻ. റഹ്മാന്റെ ആദ്യ നിർമാണ സംരംഭമായ ' 99 സോങ്സി' ന്റെ ഓഡിയോ ലോഞ്ചിനിടെയാണ് റഹ്മാൻ വേദിയിൽ നിന്നിറങ്ങിപ്പോയത്. ചിത്രത്തിൽ നായകനായെത്തുന്ന ഇഹാൻ ഭട്ടിനെ സ്വാഗതം ചെയ്ത് അവതാരക ഹിന്ദിയിൽ സംസാരിച്ചതിന് പിന്നാലെയാണ് അവതാരകയെ ട്രോളി റഹ്മാൻ വേദി വിട്ടിറങ്ങിയത്. റഹ്മാനെ തമിഴിൽ സ്വാഗതം ചെയ്ത അവതാരക ഇഹാനെ സ്വാഗതം ചെയ്തത് ഹിന്ദിയിലായിരുന്നു. ഉടനെ തന്നെ ഹിന്ദിയോ?എന്ന് ചോദിച്ച റഹ്മാൻ വേദി വിട്ടിറങ്ങുകയായിരുന്നു. തമിഴിൽ ആണോ സംസാരിക്കുക എന്ന് ഞാൻ താങ്കളോട് ചോദിച്ചതല്ലേ എന്ന് തമാശരൂപേണ പറഞ്ഞ റഹ്മാനോട് താൻ ഇഹാനെ ക്ഷണിക്കാൻ മാത്രമാണ് ഹിന്ദി ഉപയോഗിച്ചതെന്നും ദേഷ്യപ്പെടരുത് മാപ്പ് ചോദിക്കുന്നുവെന്നും അവതാരക വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ചിരിച്ചുകൊണ്ട് താൻ തമാശ കാണിച്ചതാണെന്ന് റഹ്മാൻ വ്യക്തമാക്കുന്നത്. തുടർന്ന് ചിരി കാണികളിലേക്കും വ്യാപിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. View this post on Instagram A post shared by Surya (@suryasurya5073) നവാഗതനായ വിശ്വേശ് കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന 99 സോങ്സിൽ ഇഹാൻ ഭട്ടും അമേരിക്കൻ താരം എഡിൽസി വർഗാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി വിശ്വേശിനൊപ്പം ചേർന്ന് തിരക്കഥയൊരുക്കുന്നതും റഹ്മാനാണ്. തമിഴ്. ഹിന്ദി, തെലുങ്ക് ഭാഷകളിലായി ഏപ്രിൽ 16 ന് ചിത്രം പ്രദർശനത്തിനെത്തും. Content Highlights :AR Rahman trolls anchor for speaking in Hindi at 99 songs audio launch
from movies and music rss https://ift.tt/3w3iGTN
via
IFTTT
No comments:
Post a Comment