എൻജിനീയറിങ് ജോലി ഉപേക്ഷിച്ചാണ് ശരൺ വേണുഗോപാൽ സിനിമയിലെത്തിയത്. പഠനത്തിന്റെ ഭാഗമായി ചെയ്ത ആദ്യ ചിത്രം തന്നെ ദേശീയ അവാർഡ് നേടുകയും ചെയ്തു. കുടുംബമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഒരു പാതിരാ സ്വപ്നം പോലെ എന്ന ചിത്രത്തിന് സ്വപ്നങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോവുമെന്ന ഒരു സിനിമാമോഹിയുടെ ദൃഢനിശ്ചയത്തിന്റെ കഥ കൂടിയുണ്ട് പറയാൻ. കോഴിക്കോട് സ്വദേശിയായ ശരൺതന്റെ സ്വപ്നങ്ങളെ കുറിച്ച് മനസ് തുറക്കുന്നു. പ്രതീക്ഷിക്കാതെ ലഭിച്ച സന്തോഷം വളരെയധികം സന്തോഷം തോന്നുന്ന നിമിഷങ്ങളാണ് കടന്നുപോവുന്നത്. ഇന്നലെ മുതൽ ഒരുപാട് പേർ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടിരിക്കുകയാണ്, അതിന്റെ ത്രില്ലില്ലാണ്. പഠനത്തിന്റെ ഭാഗമായി ചെയ്തൊരു പ്രോജക്റ്റാണ് ഈ ചിത്രം. വലിയൊരു ഫീച്ചർ ഫിലിം ഒന്നുമല്ല ഇത്. കോളേജിൽ നിന്ന് ഈ സിനിമ അവാർഡിന് അയച്ചുവെന്നറിയാമായിരുന്നു. ഇതിന് മുൻപും കോളേജിൽ നിന്ന് എൻട്രികൾ അയക്കാറുണ്ട്. എനിക്ക് ഇത്തരമൊരു അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോവിഡ്കൂടി വന്നതോടെ എല്ലാത്തിനും ഒരു നീണ്ട ബ്രേക്ക് തന്നെ വന്നില്ലേ. സത്യത്തിൽ അവാർഡിന് എൻട്രി നൽകിയ കാര്യം തന്നെ മറന്നുപോയിരുന്നു. പെട്ടെന്ന് അവാർഡ് ലഭിച്ചുവെന്ന് കേട്ടപ്പോൾ ഷോക്കായി. ഇതിന് മുൻപ് പഠനത്തിന്റെ ഭാഗമായി കുറച്ച് ഷോർട്ട് ഫിലിമുകൾ ചെയ്തിരുന്നു. ബാബു നമ്പൂതിരി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സോപാനം എന്ന ചിത്രം അതിലൊന്നാണ്. അത് ഒരുപാട് ഫെസ്റ്റിവലുകൾക്ക് പോയിരുന്നു. മുംബൈ, കൊൽക്കത്ത കൂടാതെ ജർമനിയിലെ ഒരു ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. അമിത ടെൻഷനില്ല സത്യത്തിൽ പഠനം പൂർത്തിയാക്കി ഫീൽഡിലേയ്ക്ക് ഇറങ്ങുന്നതേയുള്ളു. അത് കൊണ്ട് വളരെയധികം സന്തോഷം നൽകുന്നു. ഇനി ചെയ്യുന്ന ചിത്രങ്ങൾ നല്ല നിലവാരത്തോടു കൂടി തന്നെ ചെയ്യണമെന്നുള്ള ഉത്തരവാദിത്തം കൂടി ഇപ്പോഴുണ്ട്. പക്ഷേ അതിനെ കുറിച്ചോർത്ത് അമിത ടെൻഷനുകൾ ഒന്നും തന്നെയില്ല. കുടുംബത്തിലോ പരിചയത്തിലോ സിനിമക്കാർ ആരും തന്നെയുണ്ടായിരുന്നില്ല. എൻജിനീയറിങ്ങ് പഠന കാലത്താണ് എനിക്കും സിനിമയിലെത്തണമെന്ന ആഗ്രഹമുണ്ടാവുന്നത്. തിരുവനന്തപുരത്തായിരുന്നു എൻജിനിയറിങ്പഠനം . അവിടെ നിരവധി ഫിലിം ഫെസ്റ്റിവലുകളും സിനിമ സംസാരിക്കുന്ന നിരവധി ആളുകളുമുണ്ട്. ലോക സിനിമയെ മനസിലാക്കാനും അത് ആസ്വദിക്കാനും ഈ കാലഘട്ടത്തിൽ സാധിച്ചു. അതൊരു നീണ്ട പ്രക്രിയയായിരുന്നുവെന്ന് വേണം പറയാൻ. അതിന് മുൻപ് സിനിമകൾ ഒരുപാടൊന്നും കണ്ടിരുന്നില്ല. ചെറുപ്പത്തിൽ ഞാൻ വളരെ കുറച്ച് സിനിമകളേ കണ്ടിട്ടുള്ളു. തിരുവനന്തപുരത്തെ കാലഘട്ടമാണ് ജീവിത്തിൽ വഴിത്തിരിവായത്. പിന്നീട് എൻജിനിയറിങ്പൂർത്തിയാക്കിയ ശേഷം എസ് ആർ എഫ് ടി ഐ യിൽ സിനിമാ പഠനത്തിനായി പോയി. ഈ മേഖലയെ കുറിച്ച് മനസിലാക്കാനും സിനിമയുടെ ക്രാഫ്റ്റിനെ കുറിച്ച് കൂടുതൽ അറിയാനും അവിടെത്തെ പഠനം വളരെയധികം സഹായിച്ചു. വീട്ടുകാരുടെ പിന്തുണ അച്ഛനും അമ്മയും സഹോദരിയും ബാങ്കിങ്മേഖലയിലാണ് ജോലി ചെയ്യുന്നത്. എൻജിനിയറിങ്കഴിഞ്ഞപ്പോൾ തന്നെ എനിക്ക് ജോലി ശരിയായിരുന്നു. വെല്ലുവിളികൾ ഏറെയുള്ള സിനിമാ മേഖലയിലേക്ക്വരുമ്പോൾ എല്ലാം മനസിലാക്കിയിട്ടാണല്ലോ പോവുന്നതെന്ന് വീട്ടുകാർ ചോദിച്ചു. അല്ലാതെ എന്റെ തീരുമാനത്തിൽ ആശങ്കയോ വിഷമമോ ഒന്നും തന്നെയുണ്ടായിരുന്നില്ല.സഹോദരീഭർത്താവ് ദീപക്കാണ് പാഷൻ പിന്തുടരാനുള്ള ഊർജം നൽകിയ മറ്റൊരു വ്യക്തി. സിനിമ പഠിക്കാൻ പോവുന്നതിന് മുൻപ് തന്നെ ഞാൻ ചെറിയ വർക്കുകൾ ചെയ്തിരുന്നു. അതെല്ലാം വീട്ടുകാർക്ക് ഇഷ്ടമായിരുന്നു. എന്റെ തീരുമാനങ്ങളിൽ അവർക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. അവാർഡ് നേട്ടത്തിൽ മലയാള സിനിമ ഇത്തവണ മലയാള സിനിമയ്ക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അത് സന്തോഷം നൽകുന്ന കാര്യമാണ്. ഇന്ത്യൻ സിനിമാ ലോകത്ത് മലയാള സിനിമയ്ക്ക് കൃത്യമായ ഇടമുണ്ട്. വ്യത്യസ്തമായ ആശയങ്ങളുള്ള സിനിമകൾ ഇവിടെ ഇറങ്ങുന്നുണ്ട്. ഒരു പാതിര സ്വപ്നം പോലെ പെഴ്സണൽ സ്പെയ്സ്, സ്വകാര്യത എന്നിവയാണ് ഈ ചിത്രം സംവദിക്കുന്നത്. ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധവും അതിനിടയിൽ വരുന്ന സംഘർഷവുമാണ് ഇതിവൃത്തം. നാദിയ മൊയ്തുവും ഗാർഗി അനന്തനുമാണ് പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്. അവാർഡ് കിട്ടിയതറിഞ്ഞ് മാഡം വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ജോലി ചെയ്യാൻ കംഫർട്ടിബിളായ ഒരു വ്യക്തിയാണ് നാദിയ മാഡം സിനിമ സ്വപ്നം കാണുന്നവരോട് സ്വയം ഒരു വിശ്വാസം ഉണ്ടാവുക, എന്തിനാണ് ഇത് ചെയ്യുന്നത് എന്ന കാര്യത്തിൽ വ്യക്തതഉണ ഉണ്ടാവുക.ഇതാണ് അടിസ്ഥാനപരമായി സിനിമയിൽ പ്രവർത്തിക്കുമ്പോൾ വേണ്ടത്. എനിക്ക് തോന്നുന്നു ഒരു പ്രൊഡ്യൂസറിനെ കണ്ടെത്തുക എന്നത് തന്നെയാണ് ഈ ഫീൽഡിൽ പ്രധാനമായും നേരിടുന്ന ഒരു ബുദ്ധിമുട്ട്. ഇതിനെ കുറിച്ച് ആധികാരികമായി പറയാൻ ഞാൻ ഈ ഫീൽഡിൽ സജീവമാവത്തത് കൊണ്ട് ബുദ്ധിമുട്ടാണ്. അടുത്ത ചിത്രം ഒരു ഫീച്ചർ ഫിലിം ചെയ്യാനുള്ള പ്ലാനുണ്ട്. അതിന് വേണ്ടിയുള്ള പ്രാരംഭ ഘട്ടത്തിലാണ്. ആ സിനിമ നന്നായി ചെയ്യണം അതാണ് ഇപ്പോഴത്തെ ആഗ്രഹം. മനുഷ്യന്റെ വികാരങ്ങളും മാനുഷിക ബന്ധങ്ങളും ചർച്ചചെയ്യുന്ന സിനിമകൾ, സാധാരണക്കാരന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹംചെയ്യുന്ന സിനിമ അത് ഏത് തന്നെയാണെങ്കിലും നന്നായി ചെയ്യണം Content Highlights: Interview with Sharan oru paathira swapnam pole movie director
from movies and music rss https://ift.tt/2PqMN6A
via
IFTTT
No comments:
Post a Comment