Monday, March 22, 2021

വിവാദങ്ങളുടെ കളിത്തോഴി, വിമർശകർക്കുള്ള മറുപടിയായി കങ്കണയുടെ നാലാമത്തെ ദേശീയ പുരസ്കാരനേട്ടം

വിവാദങ്ങളുടെയും വിമർശനങ്ങളുടെയും മുനമ്പിൽ നിൽക്കുമ്പോഴാണ് ബോളിവുഡ് താരം കങ്കണ റണാവത്തിനെ നാലാമതും ദേശീയ പുരസ്കാരം തേടിയെത്തിയിരിക്കുന്നത്. അവരിലെ അഭിനേത്രിയുടെ മികവിന് അടയാളമായി. ഇത്തവണ മണികർണിക ദി ക്വീൻ ഓഫ് ഝാൻസി, പങ്ക എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് കങ്കണയ്ക്ക് പുരസ്കാരം നേടി കൊടുത്തത്. ആകെ നേടിയ നാല് പുരസ്കാരങ്ങളിൽ മൂന്നെണ്ണം മികച്ച നടിക്കും, ഒന്ന് മികച്ച സഹനടിക്കുമുള്ളതുമായിരുന്നു. ഫാഷൻ എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടിക്കുള്ള പുരസ്കാരമാണ് ആദ്യം കങ്കണ നേടിയത്. സംവിധായകനുമായുണ്ടായ വഴക്കുകൾക്ക് പിന്നാലെ ചിത്രം നിന്നുപോയപ്പോൾ സംവിധായിക കുപ്പായമെടുത്തണിഞ്ഞ് കങ്കണയാണ് മണികർണിക പൂർത്തിയാക്കിയത്. ഈ പുരസ്കാര നേട്ടത്തോടെ നടിമാരിൽ ഏറ്റവുമധികം ദേശീയ പുരസ്കാരം നേടിയവരിൽ നടി ശാരദയ്ക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് കങ്കണ. അഞ്ച് ദേശീയ അവാർഡ് നേടിയ ശബാന ആസ്മിയാണ് ഒന്നാം സ്ഥാനത്ത്. 34-ാം ജന്മദിനത്തിന്റെ തലേന്നാണ് താരത്തിന് പിറന്നാൾ സമ്മാനമെന്നോണം പുരസ്കാരനേട്ടം വന്നെത്തിയത്. പോയ മാസം കങ്കണ തന്റെ പുരസ്കാര നേട്ടങ്ങളെക്കുറിച്ച് പങ്കുവച്ച ചില പ്രസ്താവനകൾ വലിയ വാർത്തയായിരുന്നു. ലോകസിനിമയിലെ നടിമാരെ വെല്ലുവിളിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വലിയ ചർച്ചയായി. ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും അവരുടെ കഴിവ് തെളിയിക്കുവാൻ സാധിച്ചാൽ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നുമായിരുന്നു താരം ട്വീറ്റ് ചെയ്തത് അമേരിക്കൻ താരം മെറിൽ സ്ട്രീപ്പ്, ഇസ്രയേലി താരം ഗാൽഗാഡോട്ട് എന്നിവരുമായി തന്റെ പ്രകടനത്തെ താരതമ്യം ചെയ്തായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതിന് പിന്നാലെ ട്വിറ്ററിലുൾപ്പടെ താരത്തിനെതിരേ വിമർശനവും ട്രോളുകളും ശക്തമായിരുന്നു. മെറിൽ സ്ട്രീപ്പിനു ലഭിച്ച ഓസ്കർ പുരസ്കാരങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശകർ കങ്കണയെ നേരിട്ടത്. എന്നാൽ ആ വിമർശനങ്ങളെ താരം നേരിട്ടത് തന്റെ ദേശീയ, പത്മ പുരസ്കാര നേട്ടങ്ങൾ ചൂണ്ടിക്കാണിച്ചാണ്. എനിക്ക് എത്ര ഓസ്കർ ലഭിച്ചിട്ടുണ്ടെന്ന് ചോദിക്കുന്നവർ, എത്ര ദേശീയ, പത്മ പുരസ്കാരം മെറിൽ സ്ട്രീപ്പിന് ലഭിച്ചിട്ടുണ്ടെന്നും ചോദിക്കണം. ഒരെണ്ണം പോലുമില്ല. നിങ്ങളുടെ അടിമത്ത മനോഭാവത്തിൽ നിന്ന് പുറത്ത് വരൂ.. ആത്മാഭിമാനവും സ്വന്തം മൂല്യവും കണ്ടെത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. കങ്കണ ട്വീറ്റ് ചെയ്തു. വിമർശകർക്കുള്ള താരത്തിന്റെ മറുപടിയായാണ് നാലാമത്തെ ദേശീയ പുരസ്കാര നേട്ടത്തെ ആരാധകർ നോക്കിക്കാണുന്നത്. Content Highlights : Kangana Ranaut best actress 67th National film awards Manikarnika Panga Movies Kangana 4th national award

from movies and music rss https://ift.tt/3vNXNMe
via IFTTT

No comments:

Post a Comment