ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണത്തോടെയാണ് അദ്ദേഹത്തിന്റെ മുൻകാമുകിയും നടിയും മോഡലുമായ അങ്കിത ലോഖണ്ഡെയും വാർത്തകളിൽ നിറയുന്നത്. സുശാന്തിന്റെ മരണത്തിനും വർഷങ്ങൾ മുമ്പേ പിരിഞ്ഞുവെങ്കിലും സുശാന്ത് ആത്മഹത്യ ചെയ്യാൻ കാരണമായി ചൂണ്ടിക്കാട്ടി അങ്കിതയുടെ പേരും വലിച്ചിട്ടതും ആക്രമിച്ചതുമെല്ലാം വാർത്തയായതാണ്. എന്നാൽ സുശാന്തിന്റെ നീതിക്കായി അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം നിന്നതും അങ്കിതയായിരുന്നു. ഇപ്പോഴിതാ സുശാന്തുമായി വേർപിരിയാനുണ്ടായ കാരണവും അതിന് ശേഷമുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അങ്കിത. തന്റെ ജീവിതം അവസാനിപ്പിക്കാൻ ആദഗ്രഹിച്ചിരുന്നുവെന്നാണ് അങ്കിതയുടെ വെളിപ്പെടുത്തൽ. "സുശാന്തിനെ ഞാൻ ഉപേക്ഷിച്ചുവെന്ന് പറഞ്ഞ് ഇന്ന് എല്ലാവരും എന്നെ ആക്രമിക്കുന്നു. നിങ്ങൾക്കെങ്ങനെയറിയാം അതാണ് സത്യമെന്ന്. ആരെങ്കിലും എൻറെ ഭാഗം ചിന്തിച്ചുവോ? ഞാൻ ആരേയും കുറ്റപ്പെടുത്തുന്നില്ല. സുശാന്ത്....അവൻ അവന് വേണ്ടത് എന്താണെന്ന് വ്യക്തമാക്കി. അവന് കരിയറുമായി മുന്നോട്ട് പോകണമായിരുന്നു. അവൻ അവന്റെ കരിയറുമായി മുന്നോട്ട് പോയി. പക്ഷേ ഒരു രണ്ടര വർഷക്കാലം ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് ഞാൻ കടന്ന് പോയത്. ജോലി ചെയ്യാനുള്ള മാനസികാവസ്ഥ എനിക്കുണ്ടായിരുന്നില്ല. ഭയങ്കര പ്രയാസമേറിയ സമയമായിരുന്നു അത്. എന്റെ കുടുംബം എനിക്കൊപ്പം നിന്നു. എന്റെ ജീവിതം അവസാനിച്ചു, ഞാൻ അവസാനിച്ചു....അതിന് ശേഷം എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴും ഞാൻ ആരേയും കുറ്റപ്പെടുത്തുകയല്ല. അവൻ അവന്റെ വഴി തിരഞ്ഞെടുത്തു. പക്ഷേ എന്റെ വഴി വേറെയായിരുന്നു. ഞാൻ സ്നേഹത്തിന് വേണ്ടിയാണ് ആഗ്രഹിച്ചത്. പക്ഷേ ഇത് അവന്റെ ജീവിതമാണ് , പോവാനുള്ള എല്ലാ അവകാശവും ഞാനവന് നൽകിയിരുന്നു," അങ്കിത പറയുന്നു. സുശാന്തിനായി പല ചിത്രങ്ങളും താൻ ഉപേക്ഷിച്ചിരുന്നുവെന്നും സുശാന്തിന് നല്ലത് വരണമെന്ന് മാത്രമാണ് താൻ ആഗ്രഹിച്ചിരുന്നതെന്നും അങ്കിത അഭിമുഖത്തിൽ വെളിപ്പെടുത്തി. 2020ജൂൺ 14 നാണ് സുശാന്തിനെ തന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. 2016 ലാണ് അങ്കിതയും സുശാന്തും വേർപിരിയുന്നത്. പവിത്ര റിഷ്ത എന്ന പരമ്പരയിൽ ഒന്നിച്ച് വേഷമിടുന്നതോടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഈയിടെയാണ് അങ്കിത തന്റെ പുതിയ പ്രണയത്തെ ആരാധകർക്ക് പരിചയപ്പെടുത്തുന്നത്. വികക്കി ജെയിൻ ആണ് താരത്തിന്റെ കാമുകൻ. Content Highlights :Ankita Lokhande On Break-Up With Sushant Singh Rajput
from movies and music rss https://ift.tt/3f5CkZb
via
IFTTT
No comments:
Post a Comment