സഞ്ജയ് കപൂർ- മഹ്ദീപ് കപൂർ താരതമ്പതികളുടെ മകൾ ഷനായ കപൂർ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ധർമ്മ പ്രൊഡക്ഷൻ ബാനറിൽ കരൺ ജോഹർ നിർമിക്കുന്ന പുതിയ ചിത്രത്തിലാണ് ഷനായ വേഷമിടുന്നത്. ബോളിവുഡിലെ സ്റ്റാർ കിഡ്സുകളിൽ പുതിയ തലമുറയിൽപ്പെട്ട ഒട്ടുമിക്കവരും കരൺ ജോഹർ ചിത്രങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. ആലിയ ഭട്ട്, വരുൺ ധവാൻ, ജാൻവി കപൂർ, അനന്യ പാണ്ഡെ തുടങ്ങിയവരാണ് ഷനായയ്ക്ക് മുൻപേ ധർമ്മ പ്രൊഡക്ഷനിലൂടെ സിനിമയിലെത്തിയവർ. സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി ഷനായ കപൂർ പാരിസ് നടന്ന ല ബാൾ ഫാഷൻ ഷോയിൽ പങ്കെടുത്തിരുന്നു. ലോകത്തെ പ്രശസ്ത കുടുംബങ്ങളിൽ നിന്നുള്ള കൗമാരപ്രായത്തിലുള്ള കുട്ടികൾ പങ്കെടുക്കുന്ന ഫാഷൻ ഷോയാണ് ല ബാൾ. Content Highlights:Shanaya Kapoor To Make Her Bollywood Debut, Karan Johars Dharma Productions
from movies and music rss https://ift.tt/318lVLk
via
IFTTT
No comments:
Post a Comment