Friday, March 26, 2021

ഒരോ പെണ്‍കുട്ടികളുടെയും പിറകേപോയി ഒടുവില്‍ ഋഷി എനിക്കരികില്‍ മടങ്ങിവരും; വികാരാധീനയായി നീതു

ഋഷി കപൂറിന്റെ ഓർമകളിൽ വികാരാധീനയായി നീതു കപൂർ. ഇന്ത്യൻ ഐഡളിൽ അതിഥിതാരമായി എത്തിയതായിരുന്നു നീതു കപൂർ. നീതുവും ഋഷിയും ഒരുമിച്ചഭിനയിച്ച ഒരു ഗാനം മത്സരാർഥികളിലൊരാൾ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ വികാരാധീനയായ നീതു തങ്ങളുടെ പ്രണയകഥയും പങ്കുവച്ചു. ഖേൽ ഖേൽ മേം, അമർ അക്ബർ അന്തോണി തുടങ്ങി വിവാഹത്തിന് മുൻപും ശേഷവും പന്ത്രണ്ട് സിനിമകളിലാണ് ഇവർ ഒരുമിച്ചഭിനയിച്ചത്. കൗമാരപ്രായത്തിലാണ് നീതു സിനിമയിലെത്തിയത്. തുടക്കത്തിൽ രാജ് കുമാറിന്റെ മകൻ എന്ന മേൽവിലാസത്തിൽ സിനിമയിലെത്തിയ ഋഷിയോട് മിണ്ടാൻ തന്നെ നീതുവിന് ഭയമായിരുന്നു. എന്നാൽ സംസാരപ്രിയനായിരുന്ന ഋഷി എല്ലാവരോടും പെട്ടന്ന് അടുക്കുന്ന പ്രകൃതമായതിനാൽ നീതുവിന്റെ ആശങ്കകൾ വിട്ടൊഴിഞ്ഞു. പരിചയം വലിയ സൗഹൃദമായി. ഋഷിക്കാകട്ടെ സിനിമയിലും പുറത്തുമായി ഒരുപാട് കാമുകിമാർ ഉണ്ടായിരുന്നു. ഒരോ പെൺകുട്ടികളുടെയും പിറകെ പോയി അവസാനം ഋഷി എനിക്കരികിൽ മടങ്ങിയെത്തും. ഞാൻ വളരെ ലാളിത്യമുള്ളവളും സത്യസന്ധതയുള്ളവളുമാണെന്ന് നീതു എല്ലായ്പ്പോഴും പറയാറുണ്ടായിരുന്നു. ഒരിക്കൽ ഒരു സംഭവമുണ്ടായി. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ഞങ്ങൾ വെവ്വേറെ നഗരങ്ങളിലായിരുന്നു. ഋഷി എനിക്കൊരു ടെലഗ്രാം അയച്ചു, ഞാൻ നിന്നെ ഓർക്കുന്നു എന്നായിരുന്നു സന്ദേശം. അന്നാണ് ഞാൻ അദ്ദേഹവുമായി പ്രണയത്തിലാണെന്ന സത്യം തിരിച്ചറിഞ്ഞത്,നീതു പറഞ്ഞു. നീതുവിനോടുള്ള പ്രണയം തിരിച്ചറിഞ്ഞപ്പോൾ ഋഷി ഒരു നിബന്ധനവച്ചു. നമുക്ക് പ്രണയിക്കാം, എന്നാൽ ഞാൻ നിന്നെ വിവാഹം കഴിക്കില്ല. നീതുവിനും അത് സമ്മതമായിരുന്നു. അങ്ങനെ പ്രണയം മുന്നോട്ട് പോകുന്നതിനിടെ തന്റെ സഹോദരിയുടെ വിവാഹത്തിന് ഋഷി നീതുവിനെ ക്ഷണിച്ചു. നീതു തന്റെ കാമുകിയാണെന്ന് കുടുംബാംഗങ്ങൾ മനസ്സിലാക്കിയതോടെ ഋഷി അവരോട് വിവാഹാഭ്യർഥന നടത്തി. അങ്ങനെ നീതുവും ഋഷിയും 1980 ൽ വിവാഹിതരായി. വിവാഹത്തിന് ശേഷം അഭിനയം തുടരേണ്ട എന്നാണ് നീതു തീരുമാനിച്ചു. അതേ വർഷം തന്നെ മകൾ റിധിമ കപൂർ ജനിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷം രൺബീറും. പിന്നീട് ഇംത്യാസ് അലിയുടെ ലൗ ആജ് കൽ എന്ന ചിത്രത്തിലൂടെ നീതു സിനിമയിൽ മടങ്ങിയെത്തി. ഋഷി കപൂറിന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു ചിത്രത്തിൽ നീതു കൈകാര്യം ചെയ്തത്. സിനിമയിലും വ്യക്തി ജീവിതത്തിലും ഋഷിയുടെ നെടുംതൂണായിരുന്നു നീതു. പ്രതിസന്ധികളിൽ ചേർത്തു നിർത്തി. നീതുവിന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ താൻ ഇത്രയും ദൂരം യാത്ര ചെയ്യില്ലായിരുന്നുവെന്നാണ് ഋഷി പറയാറ്. Content Highlights: Neethu Kapoor emotional words about her deceased husband Rishi Kapoor, Indian Idol

from movies and music rss https://ift.tt/3lTyQKT
via IFTTT

No comments:

Post a Comment