അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് സ്റ്റാർ. ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രിൽ 9 ന് തീയേറ്റർ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്റ്റാർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. നായകനിരയിലെ ജോജു - പൃഥ്വി കോമ്പോ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. റോയ് എന്ന ഗൃഹനാഥനായി ജോജു കൈകാര്യം ചെയ്യുമ്പോൾ, ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആർദ്ര എന്ന നായികാ കഥാപാത്രമായാണ് ഷീലു എബ്രഹാമും ചിത്രത്തിൽ എത്തുന്നത്. റോയിയും ആർദ്രയും മക്കളുമടങ്ങുന്ന കുടുംബത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും, അതിലേക്ക് കടന്നു വരുന്ന ഡോ.ഡെറിക്. തുടർന്ന് കുടുംബത്തിലെ പ്രശ്നങ്ങൾക്കുള്ള കാരണം കണ്ടെത്തുന്നതും പരിഹാരമാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഇതിനകം ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. നവാഗതനായ സുവിൻ എസ് സോമശേഖരന്റേതാണ് രചന. എം.ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണന്റേതാണ് വരികൾ. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണനാണ് ചിത്രസംയോജനം നിർവഹിക്കുന്നത്. റിച്ചാർഡാണ് പ്രൊഡക്ഷൻ കണ്ട്രോളർ. വില്യം ഫ്രാൻസിസാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവഹിക്കുന്ന ചിത്രത്തിൽ റോഷൻ എൻ.ജി മേക്കപ്പും അജിത്ത് എം ജോർജ്ജ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. അമീർ കൊച്ചിൻ ഫിനാൻസ് കണ്ട്രോളറും സുഹൈൽ എം, വിനയൻ എന്നിവർ ചീഫ് അസോസിയേറ്റ്സുമാണ്. പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- അനീഷ് അർജ്ജുൻ, ഡിസൈൻസ്- 7കോം എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. Content Highlights:Star Movie, prithviraj sukumaran, sheelu abraham, Joju George
from movies and music rss https://ift.tt/3lWXuub
via
IFTTT
No comments:
Post a Comment