Friday, March 26, 2021

ഒരേ സ്‌കൂളില്‍ പഠിച്ചവര്‍; ദേശീയ പുരസ്‌കാരങ്ങളും ഒരുമിച്ച്

ദേശീയ പുരസ്കാരത്തിന്റെ നിർവൃതിയിലാണ് തമിഴ്നടൻമാരായ ധനുഷും വിജയ് സേതുപതിയിലും. അസുരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷ് മികച്ച നടനായപ്പോൾ സൂപ്പർ ഡിലക്സിലെ അഭിനയത്തിന് വിജയ് സേതുപതി മികച്ച സഹനടനായി. ഇരു പുരസ്കാരങ്ങളും തമിഴ്സിനിമയിൽ എത്തിയതിന്റെ ആവേശത്തിലാണ് ഇരുവരുടെയും ആരാധകർ. തൊട്ടുപിന്നാലെ ഏറെ രസകരമായ ആർക്കും അധികമറിയാത്ത ഒരു കാര്യം പുറത്തായിരിക്കുകയാണ്. ധനുഷും വിജയ് സേതുപതിയും സഹപാഠികളായിരുന്നു. തായ് സത്യ എംജിആർ സ്കൂളിലാണ് ഇരുവരും പഠിച്ചത്. സ്കൂൾ പ്രതിനിധി പി.ആർ കുമരേശൻ പങ്കുവയ്ച്ച ഒരു വീഡിയോയിലാണ് ഇത് പറയുന്നത്. നടൻ ദീപനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എം.ജി.ആർ സ്കൂളിലെ വിദ്യാർഥികളായിരുന്ന ധനുഷും വിജയ് സേതുപതിയും ഒരേ വർഷം ദേശീയ പുരസ്കാരം നേടിയിരിക്കുന്നു. അതിൽ അതിയായ അഭിമാനമുണ്ട്. ഈ വിദ്യാലയം എം.ജി.ആർ സ്ഥാപിച്ചതാണ്. ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അധ്യാപകരും ഇരുവർക്കും ആശംസകൾ നേരുന്നു- ദീപൻ പറഞ്ഞു. 37 വയസ്സാണ് ധനുഷിന്റെ പ്രായം വിജയ് സേതുപതിയ്ക്ക് 43 വയസ്സും. അതുകൊണ്ടു തന്നെ വിജയ് സേതുപതിയുടെ ജൂനിയർ വിദ്യാർഥിയാണ് ധനുഷ്. നിർമാതാവ് കസ്തൂരി രാജയുടെ മകനും സംവിധായകനുമായ സെൽവരാഘവന്റെ സഹോദരനുമായ ധനുഷ് വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തി. മികച്ച നടനുള്ള ധനുഷിന്റെ രണ്ടാം പുരസ്കാരമാണിത്. വെട്രിമാരന്റെ ആടുകളത്തിനായിരുന്നു ആദ്യ പുരസ്കാരം. പഠനം പൂർത്തിയാക്കി ഗൾഫിലെ പ്രവാസജീവിതത്തിന് ശേഷമാണ് വിജയ് സേതുപതി സിനിമയിലെത്തിയത്. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റായായായിരുന്നു തുടക്കം. തേൻമേർക്കും പറവക്കാറ്റ് എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ ആയിരുന്നു വിജയ് സേതുപതിയുടെ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം. Content Highlights:Dhanush, Vijay Sethupathi studied in same school, actor deepan reveals, after National Film Awards winning

from movies and music rss https://ift.tt/2Pf5pa1
via IFTTT

No comments:

Post a Comment