Friday, March 26, 2021

നാടകദിന തലേന്ന് അരങ്ങൊഴിഞ്ഞ് പി.സി.സോമൻ

തിരുവനന്തപുരം:നാടകത്തിനായി ജീവിതകാലം മാറ്റിവെച്ച പി.സി.സോമൻ കലാലോകത്തോട് വിടപറഞ്ഞത് ലോക നാടകദിനത്തിന്റെ തലേന്ന്. ഒരു നടൻ എന്നതിനപ്പുറം മികച്ച കലാസംഘാടകൻ കൂടിയായിരുന്ന സോമൻ രണ്ട് തലമുറകൾക്കൊപ്പം അരങ്ങിലും പിന്നണിയിലും നിറഞ്ഞുനിന്നശേഷമാണ് വിടവാങ്ങിയത്. അവസരങ്ങൾ തേടിയെത്തിയിട്ടും സിനിമാഭിനയത്തെക്കാൾ നാടകത്തോടായിരുന്നു ആഭിമുഖ്യം. ഇന്ത്യൻ പീപ്പിൾ തിയേറ്റേഴ്സ് അസോസിയേഷന്റെ (ഇപ്റ്റ) കേരള ഘടകം 1987-ൽ രൂപവത്കരിച്ചതിൽ ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു. കരമന ജനാർദനൻ നായർ പ്രസിഡന്റും മധു രക്ഷാധികാരിയും ബാലൻ തിരുമല സെക്രട്ടറിയുമായ സംഘടനയിൽ പി.സി.സോമൻ വൈസ് പ്രസിഡന്റായിരുന്നെങ്കിലും സംഘടനാ കാര്യങ്ങൾ നിർവഹിക്കാൻ അദ്ദേഹമാണ് ഒറ്റയ്ക്ക് ഓടി നടന്നത്. സോമന്റെ നേതൃത്വത്തിൽ തോപ്പിൽ ഭാസിയുടെ 'അളിയൻ വന്നത് നന്നായി' എന്ന നാടകത്തോടെയായിരുന്നു ഈ കൂട്ടായ്മക്ക് തുടക്കം. നാടകാവതരണങ്ങൾക്കൊപ്പം നാടക ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും മുൻകൈയെടുത്തു. തിരുവനന്തപുരത്തെ കലാവേദിയുടെ പ്രവർത്തനങ്ങളിലും മുൻനിരയിലുണ്ടായിരുന്നു. നാടകരംഗത്തെ പ്രമുഖരായ ടി.എൻ.ഗോപിനാഥൻ നായർ, വി.കെ.വിക്രമൻ നായർ, ജഗതി എൻ.കെ.ആചാരി, അടൂർ ഭാസി തുടങ്ങി വലിയ പ്രതിഭാനിര തന്നെയുണ്ടായിരുന്നു കലാവേദിയിൽ അക്കാലത്ത്. ജഗതി എൻ.കെ.ആചാരിയുടെ സഹപ്രവർത്തകനായ സോമൻ പിന്നീട് മകൻ ജഗതി ശ്രീകുമാറിനൊപ്പം സിനിമയിലും അഭിനയിച്ചു. നടൻ പി.സി. സോമൻ അന്തരിച്ചു അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവര'മായിരുന്നു ആദ്യ സിനിമ. അരങ്ങിലെ അഭിനയം കണ്ടാണ് അടൂർ ഇദ്ദേഹത്തെ ആദ്യ സിനിമയിലേക്ക് ക്ഷണിക്കുന്നത്. തുടർന്ന് അടൂരിന്റെ 12 ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മറ്റ് സംവിധായകരുടേതടക്കം 65-ലേറെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു. അതിനിടയിലും നാടകത്തെ അദ്ദേഹം കൈവിട്ടില്ല. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നാടകമായ 'വെയ്റ്റിംഗ് ഫോർ ഗോഥോ'യിൽ പോസോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് പി.സി.സോമൻ ആയിരുന്നു. കടമ്മനിട്ട രാമകൃഷ്ണനായിരുന്നു ഈ നാടകത്തിന്റെ തർജ്ജമ നിർവഹിച്ചത്. വഞ്ചിയൂർ ശ്രീചിത്തിരതിരുനാൾ ഗ്രന്ഥശാലയുടെ ഭാഗമായ നാടക സംഘത്തിലെ പ്രധാനിയും പി.സി.സോമൻ ആയിരുന്നു. Content Highlights:PC Soman actor passed away, Adoor Gopalakrishnan Movies, Drama, Theater artist

from movies and music rss https://ift.tt/3fkoQsS
via IFTTT

No comments:

Post a Comment