കാർത്തി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സുൽത്താൻ ഏപ്രിൽ 2 ന് റിലീസ് ചെയ്യും. രശ്മിക മന്ദാന, നെപ്പോളിയൻ, ലാൽ, യോഗി ബാബു, സതീഷ്, ഹരീഷ് പേരടി, നവാബ് ഷാ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റെമോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താൻ ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ്. സുൽത്താന്റെ പ്രമേയം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. രണ്ടു വർഷം കഷ്ടപ്പെട്ടാണ് അദ്ദേഹം തിരക്കഥ എഴുതി പൂർത്തിയാക്കിയത്. ഇത്രയും ശക്തമായ കഥയ്ക്കുള്ളിൽ ഹ്യൂമറും, റൊമാൻസും, സെന്റിമെന്റും ചേർത്ത് എങ്ങനെ തിരക്കഥ എഴുതും എന്ന സംശയം തോന്നി. പക്ഷെ അദ്ദേഹം അത് അനായാസം ചെയ്താണ് എന്റെ മുമ്പിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ കോമഡിക്കായാലും പ്രണയ മുഹൂർത്തങ്ങൾക്കായാലും, ആക്ഷൻ രംഗങ്ങൾക്കായാലും പ്രമേയത്തിന്റെ വലിപ്പം കാരണം ശക്തനായ നിർമ്മാതാവും വേണമായിരുന്നു. അങ്ങനെ ഞങ്ങൾക്ക് എസ്. ആർ. പ്രഭുവിനെ നിർമ്മാതാവായി കിട്ടി. ഡ്രീം വാരിയർ പിക്ചേഴ്സും ഞാനും സഹകരിച്ച ധീരൻ, കൈതി എല്ലാം വ്യത്യസ്തമായിരുന്നു. ഇപ്പോൾ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു സിനിമയ്ക്കായി ഒന്നിച്ചിരിക്കുന്നു. എല്ലാവർക്കും നന്നായി ആസ്വദിക്കാവുന്ന സിനിമയാണിത്- കാർത്തി പറഞ്ഞു. ഡ്രീം വാരിയർ പിക്ചേഴ്സാണ് നിർമാണം. കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത് ഫോർച്യൂൺ സിനിമാസാണ്. Content Highlights:karthi sulthan movie, resmika Madnana, releases on april 2
from movies and music rss https://ift.tt/3rAKMSS
via
IFTTT
No comments:
Post a Comment