Monday, April 19, 2021

ദേശീയ പുരസ്‌കാര ജേതാവ് സുമിത്ര ഭാവെ അന്തരിച്ചു

മുംബൈ: മറാത്തി ചലച്ചിത്ര പ്രതിഭ സുമിത്ര ബാവെ (78) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മറാത്തി സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തി എന്ന നിലയിലാണ് സുമിത്ര ഭാവെ പ്രശസ്തയാകുന്നത്. സംവിധായകൻ സുനിൽ സുക്തൻകറുമായി ചേർന്നാണ് സുമിത്ര ഭാവെ ചിത്രങ്ങൾ ഒരുക്കിയിരുന്നത്. കാസവ്, അസ്തു, വെൽകം ഹോം, വാസ്തുപുരുഷ്, ദഹാവി ഫാ തുടങ്ങിയ ചിത്രങ്ങൾ അവയിൽ പ്രശസ്തമാണ്. 1985-ൽ പുറത്തിറങ്ങിയ ഭായ് എന്ന ഹ്രസ്വചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ആ ചിത്രത്തിന് മികച്ച നോൺ ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. പാനി, ദോഖി, ദേവ്രൈ, അസ്തു, കാസവ് തുടങ്ങിയ ചിത്രങ്ങൾക്കും വിവിധ വിഭാഗങ്ങളിൽ ദേശീയ പുരസ്കാരം ലഭിച്ചു. Content Highlights:Sumitra Bhave, National Award-winning director and writer passed away

from movies and music rss https://ift.tt/3mXdGMr
via IFTTT

No comments:

Post a Comment