Monday, April 12, 2021

പര്‍വീണുമായി പ്രണയത്തിലാണെന്ന് പറഞ്ഞപ്പോള്‍ പ്രോതിമ പൊട്ടിക്കരഞ്ഞു; കബീര്‍ ബേഡി

ബോളിവുഡ് നടൻ കബീർ ബേഡിയുടെ ആത്മകഥ സ്റ്റോറീസ് ഐ മസ്റ്റ് ടെൽ; ദ ഇമോഷണൽ ജേണി ഓഫ് ആൻ ആക്ടർപുറത്തിറങ്ങാനൊരുങ്ങുകയാണ്. തന്റെ വ്യക്തിജീവിതത്തിലെയും സിനിമാജീവിതത്തിലെയും അനുഭവങ്ങളാണ് ഈ പുസ്തകത്തിലൂടെ കബീർ ബേഡി തുറന്ന് പറയുന്നത്. പ്രോമിത ബേഡിയുമായുള്ള വിവാഹജീവിതത്തെക്കുറിച്ചും അതിൽ സംഭവിച്ച പരാജയങ്ങളെക്കുറിച്ചും കബീർ ബേഡി പുസ്തകത്തിൽ കുറിക്കുന്നു. പ്രോതിമയുമായുള്ള ഓപ്പൺ മാരേജ് (വിവാഹേതര ബന്ധത്തിന് താൽപര്യമുണ്ടെങ്കിൽ അത് അനുവദിക്കുന്ന വിവാഹം) തനിക്ക് സന്തോഷം നൽകിയില്ലെന്നും അത് പരാജയത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് കബീർ ബേഡി പറയുന്നു. ബോളിവുഡ് നടി പർവീൺ ബാബിയുമായി താൻ പ്രണയത്തിലാണെന്ന് പറഞ്ഞപ്പോൾ പ്രോതിമ പൊട്ടിക്കരഞ്ഞുവെന്നും കബീർ ബേഡി പറയുന്നു. പ്രോതിമയോട് സത്യം തുറന്ന് പറയുന്നത് എളുപ്പമായിരുന്നില്ല. ഞാൻ ഇന്ന് രാത്രി പർവീണുമായി സമയം ചെലവഴിക്കുകയാണെന്ന് പ്രോതിമയോട് ഒരു ദിവസം തുറന്ന് പറഞ്ഞു. പ്രോതിമ വളരെ പതിയെ എനിക്കരികിൽ വന്ന് ആശ്ചര്യത്തോടെ ചോദിച്ചു, പർവീണോ?, ഞാൻ ഇന്നിവിടെ ഇപ്പോൾ എത്തിയതല്ലേയുള്ളൂ, ഇന്ന് നിങ്ങൾക്ക് എനിക്കൊപ്പം ചെലവഴിച്ചുകൂടെ?ഞാൻ പറഞ്ഞു, എനിക്ക് ഈ രാത്രി അവൾക്കൊപ്പം ചെലഴിക്കണം, ഇനിയുള്ള എല്ലാ രാത്രികളും. ആ നിമിഷത്തിലാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം മാറിപ്പോയെന്ന് പ്രോതിമയ്ക്ക് മനസ്സിലായത്. അവൾ വീണ്ടും എനിക്കരികിൽ വന്ന് ചോദിച്ചു, നിങ്ങൾ അവളെ സ്നേഹിക്കുന്നുവോ, അവൾ നിങ്ങളെ സ്നേഹിക്കുന്നുവോ?ഞാൻ തലകുലുക്കി. അത് കേട്ടപ്പോൾ അവളുടെ മുഖഭാവം മാറി, കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. ഒരു പ്രണയബന്ധം അവസാനിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. അവൾക്കൊപ്പമുള്ള അനുഭവങ്ങൾ എന്റെ ജീവിതം മാറ്റി മറിക്കുന്നതായിരുന്നു. എന്നിരുന്നാലും എന്റെ ദൗർബല്യം അവൾക്ക് മുന്നിൽ ഞാൻ കാണിച്ചില്ല. അതവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. അവളെ തോളോട് ചേർത്ത് നിർത്തി ആലിംഗനം ചെയ്ത് വിട പറഞ്ഞു. അവൾ എന്റെ ശരീരത്തിൽ ചാരിനിന്ന് പൊട്ടിക്കരഞ്ഞു. എന്നെ വിട്ടുപോകരുതെന്ന് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെയായിരുന്നു ഞാൻ പ്രോതിമയുമായുള്ള വിവാഹജീവിതം അവസാനിപ്പിച്ചത്. 1969-ലാണ് കബീർ ബേഡി മോഡലായ പ്രോതിമയെ വിവാഹം കഴിക്കുന്നത്. പൂജ ബേഡി, സിദ്ധാർഥ് ബേഡി എന്നിവരാണ് ഇവരുടെ മക്കൾ. വിവാഹത്തിന് ശേഷം പ്രോതിമ ബേഡി ഓഡീസ്സി നൃത്തം പഠിക്കുകയും ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന നർത്തകിയാവുകയും ചെയ്തു. 1974-ൽ കബീർ ബേഡിയും പ്രോതിമയും വേർപിരിഞ്ഞു. കബീർ ബേഡിയും പർവീൺ ബാബിയുമായുള്ള ബന്ധം വളരെ പെട്ടന്ന് തന്നെ അവസാനിച്ചു. അതിന് ശേഷംകബീർ ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ സൂസൻ ഹംഫ്രെയേ വിവാഹം ചെയ്തു. 10 വർഷങ്ങൾക്ക് ശേഷം അവർ വേർപിരിഞ്ഞു. 1992-ൽ അവതാരകയായ നിക്കി ബേഡിയെ വിവാഹം ചെയ്തു. 2005-ൽ ഈ ബന്ധവും അവസാനിച്ചു. പിന്നീട് കബീർ ബേഡി ബ്രിട്ടൺ പൗരത്വമുള്ള ഇന്ത്യൻ വംശജായ പർവീൺ ദുസഞ്ചിനെ വിവാഹം ചെയ്തു. Content Highlights:Kabir Bedi reveals how he ended open marriage with Protima Gupta,Stories I Must Tell: The Emotional Journey of an Actor

from movies and music rss https://ift.tt/3t8TSrD
via IFTTT

No comments:

Post a Comment