Monday, April 12, 2021

ഇത് ചീഞ്ഞ മനോരോഗം, വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്; കൈലാഷിന് പിന്തുണ

സമൂഹമാധ്യമങ്ങളിൽ ട്രോൾ അധിക്ഷേപം നേരിടുന്ന നടൻ കൈലാഷിന് പിന്തുണയുമായി സഹപ്രവർത്തകർ. അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത മിഷൻ സി എന്ന സിനിമയിൽ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് പരിഹാസങ്ങൾ ശക്തമായത്. സംവിധായകരായ അരുൺ ഗോപി, മാർത്താണ്ഡൻ നടൻമാരായ അപ്പാനി ശരത്, നന്ദൻ ഉണ്ണി എന്നിവർ കൈലാഷിനെ പിന്തുണച്ച് രംഗത്ത് വന്നു. കൈലാഷ് എന്ന നടൻ 10 വർഷമായി ഇൻഡസ്ട്രിയിലുണ്ട്. ലാൽ ജോസ് സാർ സംവിധാനം ചെയ്ത നീലത്താമര എന്ന മികച്ച ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. രണ്ട് സിനിമകളാണ് ഞാൻ അദ്ദേഹത്തോടൊപ്പം ചെയ്തത്. അതിൽ രണ്ടാമത്തേതാണ് മിഷൻ സി. വ്യക്തിപരമായി അദ്ദേഹത്തിനെ എനിക്ക് നന്നായി അറിയാം. Read More:ഒരാളുടെ ജീവിതം നശിപ്പിക്കുന്നതാണോ തമാശ?; കൈലാഷിന് പിന്തുണയുമായി അപ്പാനി ശരത് വളരെയേറെ കഠിനാധ്വാനം ചെയ്യുന്ന അർപ്പണബോധമുള്ള ഒരു നടനാണ് അദ്ദേഹം. മിഷൻ സിയിൽ അദ്ദേഹം ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് ചാടുന്ന ഒരു രംഗം പോലുമുണ്ട്. പെർഫക്ഷന് വേണ്ടി ഡ്യൂപ്പ് പോലും ഇല്ലാതെയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം ഒരു ആർട്ടിസ്റ്റാണ്. ഞങ്ങൾ എല്ലാവരെപ്പോലെയും നിലനിൽപ്പിനായി സിനിമകൾ ചെയ്യുന്നു. അല്ലാതെ എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ സിനിമകൾ കാണണമെന്ന് അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല. വേണമെങ്കിൽ കാണാം, കാണാതിരിക്കാം. എന്തടിസ്ഥാനത്തിലാണ് ഈ പരിഹാസം. ഇത്തരം പരിഹാസങ്ങൾ ഒരു ആർട്ടിസ്റ്റിന്റെ ജീവിതത്തെ എത്രത്തോളം മോശമായി ബാധിക്കുമെന്ന് ഇവർ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ഇതൊന്നും ശരിയല്ലെന്നാണ് എനിക്ക് പറയാനുള്ളത്. സിനിമ മോശമാണെങ്കിൽ വിമർശിക്കാം, എന്നാൽ ഒരു വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ആർക്കും അധികാരമില്ല. അത് തെറ്റാണെന്ന് തിരിച്ചറിയണമെന്നതാണ് എനിക്ക് പറയാനുള്ളത്- അപ്പാനി ശരത് മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. അരുൺ ഗോപി: പ്രിയപ്പെട്ട കൈലാഷിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ... സന്തോഷത്തോടെ അഭിമാനത്തോടെ പങ്കുവയ്ക്കുന്നു... പലർക്കും ഇതൊക്കെ നേരമ്പോക്കുകൾ ആകും. അടച്ചിട്ട മുറിയിലിരുന്നു മറ്റൊരാളെ മുറിപ്പെടുത്താൻ പാകത്തിൽ വാക്കുകൾ വെറുതെ സോഷ്യൽ മീഡിയയിലെഴുതി വിട്ടാൽ ഒരു ദിവസം ആ ചീഞ്ഞ മനോരോഗ മനസ്സിന് ആശ്വാസം കിട്ടുമായിരിക്കും... അതിനപ്പുറമാണ് സിനിമ എന്നത് പലർക്കും... മനസിലാക്കേണ്ട ഉപദ്രവിക്കാതിരിക്കാനുള്ള മാന്യത കാട്ടണം... അപേക്ഷയാണ് ജി. മാർത്താണ്ഡൻ: കളിയാക്കുന്നവർ ജീവിതകാലം മുഴുവൻ അതു തുടർന്നുകൊണ്ടേയിരിക്കും അവർക്ക് അതു മാത്രമെ അറിയു..കൈലാഷ് പ്രേക്ഷകരുടെ സപ്പോർട്ടുള്ള മികച്ച കലാകാരനാണ് നീ പൊളിക്കു മുത്തേ... നന്ദൻ ഉണ്ണി: ഞാൻ ഇതേ വരെ പരിചയപ്പെടാത്ത ഒരാൾ ആണ് കൈലാഷ് ബ്രോ... അദ്ദേഹത്തിന് എതിരെ ഉള്ള ഈ സൈബർ അറ്റാക്ക് വളരെ വേദന ഉളവാക്കുന്നു... വന്ദിച്ചിലിലും നിന്ദിക്കാതെ ഇരുന്നൂടെ സുഹൃത്തുക്കളേ.. Content Highlights:Kailash Actor Mission C Movie Poster Trolls, Film industry support actor

from movies and music rss https://ift.tt/3shIYhY
via IFTTT

No comments:

Post a Comment