മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ സംഘാടകരായമുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജിൽ (MAMI) നിന്ന് രാജിവക്കുന്നുവെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് താരം ദീപിക പദുക്കോൺ. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ദീപിക ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജിൽ ചെയർപേഴ്സണായുള്ള അനുഭവം സമ്പുഷ്ടമായിരുന്നു. ലോകത്തെമ്പാടുമുള്ള സിനിമകളെയും പ്രതിഭകളെയും മുംബൈയിലേക്ക് കൊണ്ടുവരുന്നതിന് ഒരു കാലകാരി എന്ന നിലയിൽ സാധിച്ചു. ഇപ്പോഴുള്ള സാഹചര്യത്തിൽ എനിക്ക് എംഎഎംഐയിൽ കൂടുതൽ ശ്രദ്ധനൽകാൻ സാധിക്കുകയില്ല. അതിനാൽ അക്കാദമി വിടുന്നു. എന്റെ ജീവിതാവസാനം വരെ അക്കാദമിയുമായുള്ള ബന്ധം കാത്ത് സൂക്ഷിക്കും- ദീപിക കുറിച്ചു. 2019 ൽ സംവിധായിക കിരൺ റാവുവിൽ നിന്നാണ് ദീപിക ചെയർപേഴ്സണായി സ്ഥാനം ഏറ്റത്. 1997ലാണ് മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജിന് തുടക്കം കുറിച്ചത്.അശുതോഷ് ഗൊവാരിക്കർ, ജയ ബച്ചൻ, അമോൽ പലേക്കർ, ശബാന ആസ്മി, ൽമിത് ഖന്ന, ഫർഹാൻ അക്തർ, അനുപമ ചോപ്ര എന്നിവരാണ് മാമിയുടെ മറ്റ് ട്രസ്റ്റിമാർ. Content Highlights:Deepika Padukone resigns as Mumbai Academy of Moving Image chairperson MAMI
from movies and music rss https://ift.tt/3dSC4us
via
IFTTT
No comments:
Post a Comment