Monday, April 12, 2021

ആസിഫ്-രാജീവ് രവി ടീമിന്റെ കുറ്റവും ശിക്ഷയും ജൂലായ് രണ്ടിന് തീയേറ്ററുകളിൽ

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന കുറ്റവും ശിക്ഷയും ജൂലായ് രണ്ടിന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. സിനിമയുടെ റിലീസിംഗ് പോസ്റ്റർ ഒഫീഷ്യൽ പേജിലും ആസിഫ് അലി , ഷെറഫുദീൻ, സണ്ണി വെയ്ൻ, അലെൻസിയർ ലോപ്പസ്, സെന്തിൽ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലും കൂടിയാണ് പുറത്തിറക്കിയത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേർന്നാണ് തിരക്കഥ. ഫിലിംറോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺകുമാർ വി.ആറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകം, സി.ഐ.എ , വരത്തൻ , തുറമുഖം എന്നീ ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നു അരുൺ കുമാർ . ബി.അജിത്കുമാർ എഡിറ്റിങ്ങും, സുരേഷ് രാജൻ ക്യാമറയും, സംഗീത സംവിധാനം ഡോൺ വിൻസെന്റും നിർവഹിച്ചിരിക്കുന്നു. Content Highlights:Asif Ali Rajiv Ravi Kuttavum Sikshayum Malayalam Movie

from movies and music rss https://ift.tt/32515wP
via IFTTT

No comments:

Post a Comment