അതുൽനാഥ് സംവിധാനം ചെയ്ത് ദിലീപ് ബാലസുബ്രഹ്മണ്യൻ, ബബിത ബഷീർ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച ലൗ എന്ന മിനി വെബ് സീരീസിന്റെ രണ്ടാമത്തെ എപ്പിസോഡ് റിലീസ് ചെയ്തു. വയനാട്ടിന്റെ ദൃശ്യ മനോഹാരിതയിൽ ലോക്ഡൗൺ സമയത്ത് ചിത്രീകരിച്ച ഈ വെബ് സീരീസ്, ഒരിക്കൽ വിട്ടു പിരിഞ്ഞ കമിതാക്കൾ ലോക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് അപ്രതീക്ഷിതമായി കൂടിച്ചേർന്നതിനെ തുടർന്നുള്ള സംഭവങ്ങളാണ് വിവരിക്കുന്നത്. സംഗീതത്തിനും പ്രാധാന്യം നൽകിയിരിക്കുന്ന ലൗവിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് പ്രദീപാണ്. കാമറ, എഡിറ്റിംഗ് വർക്കുകൾ സംവിധായകൻ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എ ആൻ ഡിഫിലിംസ് ( A&D Films) നിർമ്മിച്ച ലൗ എസ്സാർ മീഡിയയിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. Content Highlights:Love Malayalam web series, Dileep Subrahmanyam, Babitha Basheer
from movies and music rss https://ift.tt/3gqEmUC
via
IFTTT
No comments:
Post a Comment