Friday, April 2, 2021

ഇരുളിൽ തെളിഞ്ഞ ഡാർക്ക് ത്രില്ലർ| ഇരുള്‍ റിവ്യൂ

വ്യത്യസ്തമായ ത്രില്ലർ ചിത്രങ്ങൾ മലയാളികൾ എന്നും കൈനീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. അക്കൂട്ടത്തിലേക്ക് പുതുതായി എത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവർ അഭിനയിച്ച ഇരുൾ. ഫഹദ് ഫാസിലിന്റെ തുടർച്ചയായ രണ്ടാമത്തെ ഒടിടി റിലീസ് കൂടിയാണ് ചിത്രം. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീൻ ആണ് സംവിധാനം. അലക്സ് പാറയിൽ എന്ന യുവ നോവലിസ്റ്റും സുഹൃത്തും അഭിഭാഷകയുമായ അർച്ചന പിള്ളയും ഒരു രാത്രിയിൽ വലിയൊരു വീട്ടിൽ എത്തുന്നതും അവിടെ വിചിത്രമായ സ്വഭാവ രീതികളുള്ള മറ്റൊരു വ്യക്തിയെ പരിചയപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥാതന്തു. പതിയെ തുടങ്ങി ഒരു പ്രത്യേകഘട്ടത്തിൽ ത്രില്ലർ സ്വഭാവത്തിലേക്ക് മാറുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പേരിനെ സൂചിപ്പിക്കുന്നതുപോലെ രാത്രിയിലാണ് ഭൂരിഭാഗം രംഗങ്ങളും. ജീവനുള്ള അഭിനേതാക്കൾക്കൊപ്പം ഇരുട്ടും ഒരു കഥാപാത്രം തന്നെയാണ് ചിത്രത്തിൽ. സംഭാഷണം തീരേ കുറച്ച് നേർത്ത പശ്ചാത്തലസംഗീതത്തിന്റെ മാത്രം അകമ്പടിയോടെ ഭയപ്പെടുത്തുന്നതിൽ സംവിധായകനും തിരക്കഥാകൃത്തുക്കളും വിജയിച്ചിട്ടുണ്ട്. ആകെയുള്ള ഒന്നര മണിക്കൂറിൽ ചിത്രത്തിനാകെ ത്രില്ലർ സ്വഭാവം കാത്തുസൂക്ഷിക്കാനും ടീം ഇരുളിന് സാധിച്ചിട്ടുണ്ട്. അതേസമയം തിരക്കഥയിൽ പൂർത്തിയാവാതെ തുറന്നുകിടക്കുന്ന ചില പഴുതുകൾ പ്രേക്ഷകനിൽ ചില ചോദ്യങ്ങൾ ഉയർത്താനിടയുണ്ട്. താരങ്ങൾക്ക് നൽകിയിരിക്കുന്ന ചില സംഭാഷണങ്ങളിൽ അതിനാടകീയത നിറഞ്ഞിരിക്കുന്നത് ഒരു പോരായ്മയാണ്. പ്രേക്ഷകനിൽ ഉയർന്ന ചോദ്യങ്ങൾക്ക് ക്ലൈമാക്സ് എത്രമാത്രം തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ഉത്തരങ്ങൾ നൽകി എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ജോമോൻ ടി ജോണിന്റെ ക്യാമറയും ശ്രീരാഗ് സജിയുടെ പശ്ചാത്തലസംഗീതവുമാണ് ചിത്രത്തിന്റെ ത്രില്ലർ മൂഡ് ആദ്യാവസാനം നിലനിർത്തുന്നതിലെ പ്രധാനഘടകം. താരങ്ങൾ മൂവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. ചുരുക്കത്തിൽ അമിതപ്രതീക്ഷകളില്ലാതെ സമീപിച്ചാൽ ഒരുവട്ടം കാണാം ഇരുൾ. നെറ്റ്ഫ്ളിക്സിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. Content Highlights:Irul Movie Review Darshana Rajendran Fadhadh Faasil Soubin shahir

from movies and music rss https://ift.tt/3fE1MoW
via IFTTT

No comments:

Post a Comment