ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നു. നിമിഷ സജയൻ, സുരാജ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം നീസ്ട്രീമിലൂടെയാണ് റിലീസ് ചെയ്തത്. സംവിധായകൻ തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇത് സാധ്യമായത് ചിത്രത്തിന് മികച്ച പ്രേക്ഷകർ ഉണ്ടായതു കൊണ്ടാണെന്ന് ജിയോ ബേബി പറയുന്നു ജനുവരി 15 ന് പുറത്തിറങ്ങിയ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ ഏറെ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കിയ ഒരു ചിത്രമാണ്. സ്ത്രീപക്ഷത്തു നിന്ന് കഥ പറഞ്ഞ ഈ ചിത്രം ഒരുപോലെ പ്രേക്ഷകരുടെയും നിരൂപകരുടെയും കയ്യടിനേടുകയും ചെയ്തു. ഒരു പഴയ നായർ തറവാട്ടിലെ അവസാന കണ്ണിയായ നായകൻ വിവാഹം കഴിച്ചുകൊണ്ട് വരുന്ന വിദ്യാസമ്പന്നയായ നായികയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. വീട്ടുജോലി ചെയ്ത് ചെയ്ത്, തറവാട്ടിലെ പഴകിയ അടുക്കള ശീലങ്ങളോട് ഒത്തുപോകാൻ സാധിക്കാതെ വരുന്നതും, അതെ തുടർന്നുണ്ടാകുന്ന സംഘർഷഭരിതവും ചിന്തിപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. Content Highlights:The Great Indian Kitchen Movie to release in Amazon Prime Video, Jeo Baby
from movies and music rss https://ift.tt/2PQuwjk
via
IFTTT
No comments:
Post a Comment