Saturday, April 3, 2021

വന്‍ മയക്കുമരുന്ന് വേട്ട; റെയ്ഡ് കണ്ട നടന്‍ മുങ്ങി

മുംബൈ: ബോളിവുഡ് നടൻ ഗൗരവ് ദീക്ഷിതിന്റെ ഫ്ളാറ്റിൽ വൻ മയക്കുമരുന്ന് വേട്ട. മുംബൈയിലെലോകന്ദ്വാലയിലെ ഫ്ളാറ്റിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിൽ വൻ തോതിൽ എംഡി, എംഡിഎ തുടങ്ങിയ മയക്കുമരുന്നുകൾ കണ്ടെത്തി. റെയ്ഡിന്റെ സമയത്ത് നടൻ ഫ്ളാറ്റിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഒരു വിദേശ വനിതയ്ക്കൊപ്പം എത്തിയപ്പോഴാണ് റെയ്ഡ് നടക്കുന്ന വിവരം അറിഞ്ഞത്. ഇതോടെ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. ബിഗ് ബോസിലെ മത്സരാർഥി അജാസ് ഖാനെ ചോദ്യം ചെയ്തതിൽ നിന്നാണ് നർക്കോട്ടിക കൺട്രോൾ ബ്യൂറോയ്ക്ക് ബോളിവുഡ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലുംചെറുകിട റോളുകൾ ചെയ്തിട്ടുള്ള ഗൗരവ് ദീക്ഷിതിനെ കുറിച്ച് വിവരം ലഭിച്ചത്. ഭാര്യ ഡിപ്രഷന് വേണ്ടി കഴിക്കുന്ന മരുന്നുകൾ മാത്രമാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ തന്റെ ഫ്ളാറ്റിൽ നിന്ന് പിടികൂടിയതെന്നാണ് അജാസ് ഖാൻ ചോദ്യംചെയ്യലിനുശേഷം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, എൻസിബി പിന്നീട് അസ്റ്റ് ചെയ്യുകയായിരുന്നു. നടൻ സുശാന്ത് സിങ്ങിന്റെ ആത്മഹത്യയെ തുടർന്ന് നടത്തിയ അന്വേഷണമാണ് ബോളിവുഡിനെ ഗ്രസിച്ച മയക്കുമരുന്ന് മാഫിയയിലേയ്ക്കെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ നിരവധി താരങ്ങളുടെയും അണിയറ പ്രവർത്തകരുടെയും വീടുകളിൽ റെയ്ഡ് നടന്നുകഴിഞ്ഞു. Content Highlights:Actor Gaurav Dixit Missing After Huge Drug Bust At Mumbai Flat Bollywood

from movies and music rss https://ift.tt/2OpDVOM
via IFTTT

No comments:

Post a Comment