മുംബൈ: പഴയകാല നടനും സംവിധായകനുമായ താരിഖ് ഷാ (58) അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. എന്നാൽ, ന്യൂമോണിയബാധയെ തുടർന്നാണ് അന്ത്യം. പഴയകാലനടി ഷോമ ആനന്ദാണ് ഭാര്യ. മകൾ: സാറ. മുംബൈ സെൻട്രൽ, എഹ്സാസ്, ഗുംനാം ഹൈ കൊയി, തുടങ്ങിയവയാണ് താരിഖിന്റെ പ്രശസ്തമായ ചിത്രങ്ങൾ. വിനോദ് ഖന്ന, ജിതേന്ദ്ര, റീന റോയ്, അനുപം ഖേർ തുടങ്ങിയവർ അഭിനയിച്ച ജനം കുണ്ഡലി സംവിധാനം ചെയ്തത് താരിഖാണ്. ബാഹർ ആനെ തക്കാണ് സംവിധാനം ചെയ്ത മറ്റൊരു ചിത്രം. കാദ്വ സച്ച് എന്നൊരു ടെലിവിഷൻ ഷോ സംവിധാനം ചെയ്തിട്ടുണ്ട്. Content Highlights:Veteran Bollywood Actor-Director Tariq Shah Passes Away
from movies and music rss https://ift.tt/39Eps95
via
IFTTT
No comments:
Post a Comment