Saturday, April 3, 2021

ഒരു താത്വിക അവലോകനം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജോജു ജോർജ്ജ്, നിരഞ്ജ് രാജു, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യോഹൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ഗീവർഗ്ഗീസ് യോഹന്നാൻ നിർമ്മിച്ചു അഖിൽ മാരാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പൂർണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണിത്. ഷമ്മി തിലകൻ, മേജർ രവി, പ്രേംകുമാർ, ബാലാജി ശർമ്മ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം:വിഷ്ണു നാരായണൻ.മുരുകൻ കാട്ടാകട എന്നിവരുടെ വരികൾക്ക് ഒകെ രവിശങ്കർ സംഗീതം പകരുന്നു. ശങ്കർ മഹാദേവൻ, മധു ബാലകൃഷ്ണൻ, ജോസ് സാഗർ, രാജാലക്ഷ്മി എന്നിവരാണ് ഗായകർ. എഡിറ്റിങ്-ലിജോ പോൾ. പ്രൊജ്ക്റ്റ് ഡിസൈൻ-ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ-എസ്സാ കെ എസ്തപ്പാൻ, കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം-അരവിന്ദൻ, സ്റ്റിൽസ്-സേതു,പരസ്യകല-അധിൻ ഒല്ലൂർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബോസ്, ഫിനാൻസ് കൺട്രോളർ-സുനിൽ വേറ്റിനാട്,ലൈൻ പ്രൊഡ്യുസർ-മേലില രാജശേഖരൻ. പ്രൊജക്റ്റ് മെന്റർ-ശ്രീഹരി. വാർത്ത പ്രചരണം-എഎസ് ദിനേശ്. Content Highlights:Malayalam Movie Oru Thathwika Avalokanam joju George

from movies and music rss https://ift.tt/3sPxJOZ
via IFTTT

No comments:

Post a Comment