അശ്വാരൂഢന് ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിച്ച അത്ഭുതം ഒടിടി റിലീസിനെത്തി. റൂട്സിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ വിഷു റിലീസായാണ് ചിത്രമെത്തിയത്. ജയരാജിന്റെ നവരസ സീരിസിലെ നാലാമതായെത്തിയ ചിത്രമായിരുന്നു അത്ഭുതം. ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ വച്ച് 2006 ലായിരുന്നു ഈ സിനിമ പൂർണമായും ചിത്രീകരിച്ചത്. ദയാവധത്തിന് അനുമതി തേടുന്ന ഒരാളുടെ ജീവിതത്തിലെ സംഭവങ്ങളാണ് അത്ഭുതം പ്രമേയമാക്കുന്നത്. ദയാവധം നടക്കുന്ന ദിവസം രാവിലെ ഒമ്പത് മണി മുതൽ പതിനൊന്നര വരെ ആശുപത്രിയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയ്ക്കൊപ്പം കെ.പി.എ.സി ലളിത, മംമ്ത മോഹൻദാസ്, കാവാലം ശ്രീകുമാർ തുടങ്ങിയവരും ഹോളിവുഡ് നടീനടൻമാരും ചിത്രത്തിലുണ്ട്. രണ്ടേകാൽ മണിക്കൂറുകൊണ്ടാണ്, ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമയുടെ ചിത്രീകരിച്ചത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ചിത്രീകരിച്ച ഫീച്ചർ ഫിലിം എന്ന പേരിൽ ഈ ചിത്രം ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്. Content Highlights:Adbutham movie, Jayaraj, Suresh Gopi,2006 film released on Roots Video, Mamta Mohandas
from movies and music rss https://ift.tt/3tjaddu
via
IFTTT
No comments:
Post a Comment