Wednesday, April 14, 2021

'അമംഗളകരമായ മഞ്ഞയെയല്ല, മംഗളകരമായ മഞ്ഞയെ പുൽകാനാണ് ഇഷ്ടം'; പരിഹസിച്ചവരോട് കൈലാഷ്

സമൂഹമാധ്യമങ്ങളിൽ തനിക്ക് നേരെ നടക്കുന്ന ട്രോൾ അധിക്ഷേപങ്ങളോട് പ്രതികരിച്ച് നടൻ കൈലാഷ്. അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത മിഷൻ സി എന്ന സിനിമയിൽ കൈലാഷിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് പരിഹാസങ്ങൾ ശക്തമായത്. ഇതിനോടാണ് താരത്തിന്റെ പ്രതികരണം. സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടി വിമർശനങ്ങളെല്ലാം താൻ ഏറ്റുവാങ്ങുന്നുവെന്ന് കൈലാഷ് കുറിക്കുന്നു. കൈലാഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവുംവിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടൻ ചുരം കയറിയത്. ഈ വേളയിൽ, മിഷൻ - സി എന്ന ചിത്രത്തിലെ എന്റെ ക്യാരക്ടർ പോസ്റ്ററിനെ ചൊല്ലി മലനാട്ടിലാകെ ട്രോളുകൾ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയെന്ന് ഞാനറിഞ്ഞത് പിന്നീടാണ്. വിമർശനങ്ങളെല്ലാം ഞാൻ ഏറ്റുവാങ്ങുന്നു; സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടി.. നടനവിദ്യയുടെ മറുകര താണ്ടിയവർ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും എന്റെ പരിശ്രമം. അതു പ്രായോഗികമാക്കാനാണ് എളിയ ഉദ്യമം. പക്ഷേ,മനപ്പൂർവ്വമുള്ള നോവിക്കലുകൾ എനിക്ക് തിരിച്ചറിയാനാവും. എങ്കിലും, ഇന്നീ ചുരം തിരിച്ചിറങ്ങുമ്പോൾ സന്തോഷം മാത്രമേയുള്ളൂ. വഴിയരികിൽ നിറയെ മഞ്ഞ പടർത്തി കണിക്കൊന്നകൾ...മഞ്ഞയ്ക്കുമുണ്ട് വിവിധാർത്ഥങ്ങൾ. മഞ്ഞപ്പത്രത്തിലെ അമംഗളകരമായ മഞ്ഞയെയല്ല, മംഗളകരമായ മഞ്ഞയെ പുല്കാനാണ് ഇഷ്ടം. സ്നേഹിക്കുന്നരോടും ഒപ്പം നിൽക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രം. ഏവർക്കും വിഷു ദിനാശംസകൾ ! ഒപ്പം പുണ്യ റംസാൻ ആശംസകളും. അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവുംവിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടൻ ചുരം... Posted by Kaillash onTuesday, 13 April 2021 നേരത്തെ സിനിമാ രം​ഗത്തെ പല പ്രമുഖരും കൈലാഷിന് പിന്തുണയറിയിച്ച് രം​ഗത്തെത്തിയിരുന്നു. Content Highlights : Actor Kailash reacts to trolls on Mission C New Movie

from movies and music rss https://ift.tt/3mSoMlJ
via IFTTT

No comments:

Post a Comment