വിവാദ യൂട്യൂബർ ബ്ലൂ സട്ടൈ മാരന്റെ ആദ്യ സംവിധാന സംരഭമായ ആന്റി ഇന്ത്യൻഎന്ന ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തി സെൻസർ ബോർഡ്. കഴിഞ്ഞ വർഷമാണ് ബ്ലൂ സട്ടൈ മാരൻ താൻ സംവിധാനം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചത്. ലോക്ഡൗൺ ഇളവുകൾ വന്നതോടെ സിനിമ പൂർത്തിയാക്കുകയായിരുന്നു. ഏതെങ്കിലും രംഗങ്ങൾ നീക്കം ചെയ്യുകയോ അല്ലെങ്കിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യണമെന്നാണ് പൊതുവെ സെൻസർ ബോർഡ് നിർദ്ദേശിക്കാറുള്ളത്. ഈ സിനിമ പൂർണമായും വിശ്വാസങ്ങളെയും രാഷ്ട്രീയത്തെയും അവഹേളിക്കുന്നതാണെന്നും അതിനാൽ പ്രദർശിപ്പിക്കാനാകില്ലെന്നുമാണ് സെൻസർ ബോർഡിന്റെ നിലപാട്. സിനിമ പുനഃപരിശോധന കമ്മിറ്റിയ്ക്ക് മുന്നിൽ സമർപ്പിക്കുമെന്നാണ് മാരൻ പറയുന്നത്. സെൻസർ ബോർഡിന്റെ നീക്കം നിരാശാജനകമാണെന്നും മാരൻ പറഞ്ഞു. "സെൻസർ ബോർഡിന് വേണമെങ്കിൽ സിനിമയിലെ ഏതെങ്കിലും രംഗം ഒഴിവാക്കാമായിരുന്നു അല്ലെങ്കിൽ മാറ്റങ്ങൾ നിർദ്ദേശിക്കാാമായിരുന്നു. എ സർട്ടിഫിക്കറ്റോ യു സർട്ടിഫിക്കറ്റോ നൽകാം. എന്നാൽ, സിനിമ നിരോധിക്കാനാകുമോ? ഞാൻ ഈ സിനിമയിലൂടെ വളരെ ഗൗരവകരമായ വിഷയമാണ് അവതരിപ്പിക്കുന്നത്. മതവും രാഷ്ട്രീയവും ജനങ്ങളുടെ ജീവിതത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രമേയം. ഞാൻ ഈ ചിത്രം പുനഃപരിശോധനയ്ക്ക് അയക്കുകയാണ്"- മാരൻ പറഞ്ഞു. Content Highlights:Censor Board refuses to certify Blue Sattai Maaran's debut film, Anti Indian Movie YouTuber
from movies and music rss https://ift.tt/2PKdbZR
via
IFTTT
No comments:
Post a Comment