പ്രിയ വാര്യരും തേജ സജ്ജയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇഷ്ക് നോട്ട് എ ലൗസ്റ്റോറിയുടെ ടീസർ പുറത്തിറങ്ങി. എസ്.എസ് ദിൽരാജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്ക് എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് ഈ ചിത്രം. ഷൈൻ നിഗമും ആൻ ശീതളും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത് രതീഷ് രവിയാണ്. സംഗീതം ഷാൻ റഹ്മാൻ. ഷൈൻ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇ ഫോർ എന്റർടൈൻമെന്റ്സാണ് ചിത്രം നിർമ്മിച്ചത്. തിയേറ്ററിൽ പ്രദർശന വിജയം നേടുന്നതിന് പുറമേ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഇഷ്ക്. Content Highlights:Ishq: Not A Love Story, Priya Warrier, Teja Sajja, Dil Raju, Telugu Movie teaser,Ishq Malayalam Movie Telugu Remake
from movies and music rss https://ift.tt/3e5rLmJ
via
IFTTT
No comments:
Post a Comment