മലയാളത്തിലെ മുൻനിര തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്. അങ്ങനെയൊരാളുടെ മൂശയിൽ നിന്ന് രൂപംകൊണ്ട ഒരു ഹ്രസ്വചിത്രം. അതും സാമൂഹിക പ്രസക്തമായ വിഷയത്തിന്റെ ബലത്തിൽ. അതാണ് മാധവി. ആർക്കിടെക്റ്റായ മാധവിയും അമ്മയുമാണ് 37 മിനിറ്റ് ദൈർഘ്യം വരുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഉയർന്ന സാമ്പത്തികനിലയിൽ കഴിയുന്നകുടുംബത്തിലാണ് ജീവിക്കുന്നതെങ്കിലും ഒരു വർഷം മുമ്പ് നടന്ന ഒരു പ്രശ്നം മാധവിയെ അലട്ടുന്നുണ്ട്. തന്നെ വിവാഹം കഴിക്കാൻ പോകുന്നയാളും അതിനേക്കുറിച്ച് അറിയണമെന്ന് മാധവി അമ്മയോട് തുറന്നുപറയുന്നിടത്താണ് കഥയുടെ ട്വിസ്റ്റ്. ഈ രണ്ടുകഥാപാത്രങ്ങൾക്കിടയിൽ ഇതിനേച്ചൊല്ലി ഉടലെടുക്കുന്ന സംഘർഷമാണ് മാധവിയുടെ ആകെത്തുക. രണ്ട് അമ്മമാരുടേതുകൂടിയാണ് മാധവി എന്ന ചിത്രം. ഇതിൽ മാധവിയുടെ സ്വന്തം അമ്മ മകൾക്ക് സംഭവിച്ചതിനേക്കുറിച്ച് ആകുലപ്പെടുകയാണെങ്കിൽ രണ്ടാമത്തെ അമ്മ പ്രശ്നങ്ങളെ ധീരമായി നേരിടാൻ പ്രേരിപ്പിക്കുന്നയാളാണ്. മക്കൾ തെറ്റു ചെയ്താൽ അത് തിരുത്തിക്കൊടുക്കേണ്ടത് അമ്മമാരുടെ കടമയാണെന്ന് ചിത്രം പറഞ്ഞുവെയ്ക്കുന്നു. മാധവി എന്ന ടൈറ്റിൽ റോളിലെത്തുന്നത് നമിതാ പ്രമോദാണ്. മാധവിയുടെ അമ്മയായെത്തുന്നത് ശ്രീലക്ഷ്മിയാണ്. കുക്കു പരമേശ്വരനാണ് മറ്റൊരു പ്രധാന കഥാപാത്രം. ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുൺ കുര്യനാണ് മറ്റൊരു താരം. വിഷയം ലളിതമായി അവതരിപ്പിച്ചു എന്നതാണ് ചിത്രത്തേക്കുറിച്ച് എടുത്തുപറയേണ്ട വസ്തുത. കാര്യമായ മുഖവുരയൊന്നുമില്ലാതെ നേരെ വിഷയത്തിലേക്ക് വരുന്നുണ്ട് മാധവി. ക്യാമറാ ഗിമ്മിക്കുകളോ അനാവശ്യമായ പശ്ചാത്തലസംഗീതമോ ഇല്ല എന്നതും ചിത്രത്തെ മികച്ചതാക്കുന്നു. ചിന്നു കുരുവിളയുടെ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണന്റെ എഡിറ്റിങ്ങും ജേക്സ് ബിജോയിയുടെ സംഗീതവും മാധവിക്ക് ഊർജമേകിയിരിക്കുന്നു. കപ്പ സ്റ്റുഡിയോസ്, ക്യാപിറ്റോൾ തിയേറ്റർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മയൂര എസ്.കെ, അഗ്നിവേശ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. Content Highlights:Madhavi, New Malayalam Short Film, Ranjith, Namitha Pramod
from movies and music rss https://ift.tt/2RFDzF3
via
IFTTT
No comments:
Post a Comment