ആസിഫ് അലി- രജിഷ വിജയൻ എന്നിവരെ നായികാനായകന്മാരാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രംഎല്ലാം ശരിയാകുംറിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ നാലിന് പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിൻ, ഷാൽബിൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഡോ.പോൾ വർഗീസും തോമസ് തിരുവല്ലയും ചേർന്നാണ് നിർമാണം. ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. സിദ്ദിഖ്, കലാഭവൻ ഷാജോൺ, സുധീർ കരമന, ജോണി ആന്റണി, ജയിംസ് ഏല്യാ, സേതുലഷ്മി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരി നാരായണന്റെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു. സൂരജ് ഇ.എസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങൾ DIYF കാർക്ക് ഒരൊറ്റ നയം ഉള്ളു.. "എല്ലാം ശരിയാകും " JUNE 4, 2021 Posted by Asif Ali onSunday, 4 April 2021 content highlights : jibu jacob asif ali rajisha vijayan movie ellam sariyakum will be released on june 4
from movies and music rss https://ift.tt/3uoeBIg
via
IFTTT
No comments:
Post a Comment