Monday, April 5, 2021

സൗമിത്ര ചാറ്റര്‍ജിയുടെ ഭാര്യ ദീപ ചാറ്റര്‍ജി അന്തരിച്ചു

കൊൽക്കത്ത : ബംഗാൾ സിനിമയിലെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജിയുടെ ഭാര്യ ദീപ ചാറ്റർജി (83) അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മുൻബാഡ്മിന്റൺ താരമാണ് ദീപ ചാറ്റർജി. ദുർഗ, ബിലോംബിതോ ലോയ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1960-ലായിരുന്നു സൗമിത്ര ചാറ്റർജിയെ വിവാഹം കഴിക്കുന്നത്. പൗലമി, സൗഗത എന്നിവരാണ് മക്കൾ. കഴിഞ്ഞ വർഷം നവംബർ 5-നായിരുന്നു സൗമിത്ര ചാറ്റർജി അന്തരിച്ചത്. കോവിഡിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു മരണം. Content Highlights:Soumitra Chatterjees wife Deepa Chatterjee passed away in Kolkata

from movies and music rss https://ift.tt/3miAkym
via IFTTT

No comments:

Post a Comment