Monday, April 19, 2021

നായികയാവാന്‍ തയ്യാറെടുത്ത് നയന്‍താര ചക്രവര്‍ത്തി

കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെ ബാലതാരമായി എത്തി മമ്മൂട്ടി, മോഹൻലാൽ, രജനീകാന്ത് എന്നീ സൂപ്പർ താരങ്ങളുടേത് ഉൾപ്പടെയുള്ള നിരവധി താരങ്ങളുടെ മുപ്പതോളം സിനിമകളിൽ ശ്രദ്ധേയമായ കഥാപത്രങ്ങൾ അവതരിപ്പിച്ച ബാലതാരമായിരുന്നു ബേബി നയൻതാര. രജനിയുടെ കുസേലൻ എന്ന സിനിയിലൂടെ തമിഴ് - തെലുങ്ക് ഭാഷകളിലും ബാല താരമായി അഭിനയിച്ചു. റഹ്മാന്റെ മറുപടി യാണ് ഒടുവിലായി അഭിനയിച്ച ചിത്രം. തുടർന്ന് പഠനത്തിനായി അഭിനയം താൽക്കാലികമായി നിർത്തിയ നയൻതാര ചക്രവർത്തി തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്. ബേബി നയൻതാരയായിട്ടല്ല. മിസ്സ്. നയൻതാരാ ചക്രവർത്തിയായി നായികയാവാൻ. തമിഴ് - തെലുങ്ക് സിനിമാ വേദിയിൽ നിന്നും വലിയ ഓഫറുകൾ താരത്തെ തേടി എത്തി തുടങ്ങി. ഉടൻ തന്നെ താൻ നായികയാവുന്ന സിനിമകളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് നയൻതാര അറിയിച്ചു. ഏപ്രിൽ 20 ന് തന്റെ പത്തൊമ്പതാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് നയൻതാര തിരിച്ചു വരവിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചത്. എറണാകുളം തേവര സേക്രഡ്ഹാർട്ട് കോളജിൽ ബി. എ. മാസ്സ് കമ്മ്യൂണിക്കേഷൻ &ജേർണലിസം ഫസ്റ്റ് ഇയർ വിദ്യാർഥിനിയാണിപ്പോൾ മിസ്സ് നയൻ താര ചക്രവർത്തി. സിനിമയിൽ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് ഈ അഭിനേത്രി. തന്റെ പുതിയ ഫോട്ടോകളും നയൻതാര പുറത്തു വിട്ടിട്ടുണ്ട്. Content Highlights:nayanthara chakravarthy Photos, Movies

from movies and music rss https://ift.tt/2RQGcUr
via IFTTT

No comments:

Post a Comment