Monday, April 5, 2021

രണ്ട് കഥാപാത്രങ്ങളെ തന്നിട്ടാണ് ബാലേട്ടന്‍ പോയത്- മോഹന്‍ലാല്‍

അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. അനുഭവങ്ങളായിരുന്നു ബാലചന്ദ്രന്റെ പേനത്തുമ്പിൽനിന്ന് ഒഴുകിവന്നതെന്നും തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും ഗുരുവിനേയും, ഒപ്പം ഒരു വഴികാട്ടിയേയും ആണെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം ഔപചാരിതകൾക്കപ്പുറത്തായിരുന്നു ബാലേട്ടൻ. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ, തികച്ചും പച്ചയായ ഒരു മനുഷ്യൻ... അനുഭവങ്ങളായിരുന്നു ബാലേട്ടന്റെ പേനത്തുമ്പിൽനിന്ന് ഒഴുകിവന്നത്. നമുക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും, ഗുരുവിനേയും ഒപ്പം ഒരു വഴികാട്ടിയേയും ആണ്. വ്യക്തിപരമായി ഞാൻ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന രണ്ട് കഥാപാത്രങ്ങളെ തന്നിട്ടാണ് ബാലേട്ടൻ പോയത്.. ചേട്ടച്ഛനും അങ്കിൾ ബണ്ണും.. ആ രണ്ടു കഥാപാത്രങ്ങളും നെഞ്ചിൽ സങ്കടങ്ങൾ നിറച്ച് മറ്റുള്ളവരെ സന്തോഷിപ്പിച്ച് നടക്കുന്നവരായിരുന്നു.. ബാലേട്ടനും അങ്ങനെ ഒരാളായിരുന്നു..അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരാം.. ഔപചാരിതകൾക്കപ്പുറത്തായിരുന്നു ബാലേട്ടൻ. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ, തികച്ചും പച്ചയായ ഒരു... Posted by Mohanlal onMonday, 5 April 2021 Content Highlights:Mohanlal about P Balachandran actor scriptwriter who passed away

from movies and music rss https://ift.tt/3cR5Kcg
via IFTTT

No comments:

Post a Comment