Friday, April 16, 2021

എന്തിനാണീ നീണ്ട നന്ദി പറിച്ചില്‍...? മലയാളി പ്രേക്ഷകരോട് ടി.എം. കൃഷ്ണ

സിനിമ തുടങ്ങുന്നതിന് തൊട്ടുമുൻപ് ടൈറ്റിൽ കാർഡിൽ നിരവധി പേർക്ക് നന്ദിഎഴുതിക്കാണിക്കുന്ന കീഴ്വഴക്കമുണ്ട് മലയാള സിനിമയിൽ. മുതിർന്ന താരങ്ങൾ, സഹപ്രവർത്തകർ, ഫാൻസ് അസോസിയേഷനുകൾ തുടങ്ങി നീണ്ട ഒരു നിര തന്നെയുണ്ട് നന്ദി ഏറ്റുവാങ്ങുന്നവരുടെ കൂട്ടത്തിൽ. ഇത്രയും നീണ്ട ഒരു നന്ദിപ്രകടനം എന്തിനാണെന്ന് ചോദിക്കുകയാണ് പ്രശസ്ത സംഗീതജ്ഞൻ ടി.എം. കൃഷ്ണ. ട്വിറ്ററിലാണ് അദ്ദേഹം സംവാദത്തിന് തുടക്കമിട്ടത്. മലയാളി ട്വിറ്റർ ഉപയോക്താക്കളോടാണ് അദ്ദേഹത്തിന്റെ ചോദ്യം. "ഏതെങ്കിലും സിനിമ തുടങ്ങുന്നതിന് മുൻപ് എന്തിനാണ് ഇത്രയധികം പേർക്ക് നന്ദി പറയുന്നത്?"- ടി.എം.കൃഷ്ണ കുറിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയുമായി എത്തിയിരിക്കുന്നത്. മലയാളികൾ പൊതുവെ നന്ദിയുള്ളവരാണെന്ന് ചിലർ പറയുന്നു. നിലനിൽപ്പിന് വേണ്ടിയുള്ള തന്ത്രമാണെന്നും മറ്റു ചിലർ പറയുന്നു. ടൈറ്റിൽ കാർഡിലെ നന്ദി നീണ്ടു പോകുമ്പോൾ പ്രേക്ഷകർക്ക് വെള്ളമോ പോപ്പ്കോണോ വാങ്ങിക്കാൻ ഇനിയും സമയമുണ്ടെന്ന് ഓർമിപ്പിക്കുകയാണ് എന്നാണ് ചിലരുടെ അഭിപ്രായം. Serious question to mallu-twitterati Why are there so many thank you-s before any movie begins!!! 🤔 — T M Krishna (@tmkrishna) April 15, 2021 Content Highlights:TM krishna asks about Malayalam Movie Title card

from movies and music rss https://ift.tt/3djvyOd
via IFTTT

No comments:

Post a Comment