മംമ്ത മോഹൻദാസ് പ്രധാനവേഷത്തിൽ എത്തുന്ന ‘ ലാൽബാഗി’ ന്റെ ടീസർ പുറത്തിറങ്ങി. പ്രശാന്ത് മുരളിയാണ് ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണമൊരുക്കി സംവിധാനം ചെയ്യുന്നത്. പൂർണമായും ബെംഗളൂരുവിൽ ചിത്രീകരിച്ച ചിത്രമാണിത്. പൈസ പൈസ എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബംഗ്ലൂരുവിൽ ജോലി നോക്കുന്ന മലയാളി നഴ്സായാണ് മംമ്ത അഭിനയിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള ഒരു കുടുംബചിത്രമാണ് ലാൽബാഗ് എന്നാണ് സൂചനകൾ. രാഹുൽ മാധവ്, സിജോയ് വർഗീസ്, നേഹ സക്സേന, നന്ദിനി റായ്, രാഹുൽ ദേവ് ഷെട്ടി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം രാഹുൽ രാജ്. ഛായാഗ്രഹണം ആൻറണി ജോ. സെലിബ്സ് ആൻഡ് റെഡ്കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് ആണ് നിർമാണം. മെയ് 28 ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും content highlights : lalbagh Teaser Mamtha Mohandas Rahul Raj Raj Zacharias Prasanth Murali
from movies and music rss https://ift.tt/2PYuDKp
via
IFTTT
No comments:
Post a Comment