Thursday, April 15, 2021

പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് സൗജന്യ സിനിമാ പരിശീലനവുമായി വെട്രിമാരന്‍

ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് കൾച്ചർ (IIFC -International Institute of Film and Culture ) എന്ന പേരിൽ ചലച്ചിത്ര പപരിശീലന കേന്ദ്രം ആരംഭിച്ച് സംവിധായകൻ വെട്രിമാരൻ. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന 21-നും 25-നും മധ്യേ പ്രായമുള്ള യോഗ്യരായ യുവതീ-യുവാക്കൾക്ക് സൗജന്യമായിട്ടാണ് പരിശീലനം നൽകുക. ഓരോ വിദ്യാർത്ഥിക്കും 100% സബ്സിഡിക്കൊപ്പം ആഹാരവുംതാമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. മാധ്യമവുമായി ബന്ധമില്ലാത്ത (Non Media) വിഷയത്തിൽ ബിരുദമാണ് പ്രവേശനയോഗ്യത. അഞ്ചു ഘട്ടങ്ങളായിട്ടുള്ള യോഗ്യതാ പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. https://ift.tt/3tmTo16 എന്ന വെബ് സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. വെട്രിമാരൻ തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. Content Highlights:vetrimaran, new initiative,International Institute of Film and Culture for socially, economically backward film enthusiast

from movies and music rss https://ift.tt/2QrKa5k
via IFTTT

No comments:

Post a Comment