Tuesday, April 6, 2021

ഇന്ധനവിലയ്‌ക്കെതിരേയുള്ള പ്രതിഷേധമല്ല; വിജയ് സൈക്കിളില്‍ വന്നതിന്റെ കാരണം ഇതാണ്

ചെന്നൈ: നടൻ വിജയ് വോട്ട് രേഖപ്പെടുത്താൽ സൈക്കിളിൽ വന്നത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഇന്ധനവിലയ്ക്കെതിരേയുള്ള താരത്തിന്റെ പ്രതിഷേധം എന്ന നിലയിലാണ് സൈക്കിൾ യാത്ര വിലയിരുത്തപ്പെട്ടത്. എന്നാൽ വിജയുടെ യാത്രയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ വക്താക്കൾ. ചെന്നൈയിലെ നീലാങ്കരൈയിലുള്ള ബൂത്തിലാണ് വിജയ് വോട്ട് ചെയ്യാനെത്തിയത്. വിജയുടെ വീടിന്റെ പിറകിലുള്ള തെരുവിലാണ് പോളിങ് ബൂത്ത്. വളരെ ചെറിയ വഴിയാണത്. കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം അവിടെയില്ല. വരാനും പോകാനും ബുദ്ധിമുട്ടായത് കൊണ്ടാണ് വിജയ് സൈക്കിൾ തിരഞ്ഞെടുത്തത്. അല്ലാതെ മറ്റൊരു കാരണവുമില്ല- വിജയ് വ്യക്തമാക്കി. ഇന്ധന വിലക്കയറ്റം രൂക്ഷമായ കാലത്ത് വിജയ് നടത്തിയ സൈക്കിൾ യാത്ര കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധമായി ചിത്രീകരിക്കപ്പെടുകയും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ആഘോഷിക്കുകയും ചെയ്തിരുന്നു. ഡിഎംകെയുടെ കൊടിയടയാളമായ ചുവപ്പും കറുപ്പും നിറത്തിലുള്ള സൈക്കിളിൽ വിജയ് നടത്തിയ യാത്ര ഡിഎംകെ അണികൾ കൊണ്ടാടി. കേന്ദ്ര സർക്കാരിന്റെ പല നയങ്ങളോടും പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയ വിജയുടെ വീട്ടിൽ കഴിഞ്ഞ വർഷം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. Content Highlights: Actor Vijays team issues statement on bicycle ride to polling booth, its not a protest against fuel price hike

from movies and music rss https://ift.tt/31PMVj1
via IFTTT

No comments:

Post a Comment