Monday, April 5, 2021

സെല്‍ഫിയെടുക്കല്‍ ശല്യമായി; ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ച് അജിത്ത്

ചെന്നൈ: തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനെത്തിയ അജിത്തിനെ വളഞ്ഞ് ആരാധകർ. ഭാര്യ ശാലിനിയ്ക്കൊപ്പമാണ് അജിത്ത് വോട്ട് ചെയ്യാനെത്തിയത്. അതിനിടെ ഒരുകൂട്ടം ആളുകൾ താരത്തിന്റെ ചിത്രം പകർത്താൻ ചുറ്റും കൂടി. സെൽഫിയെടുക്കാനായിരുന്നു മിക്കവരുടെയും ശ്രമം. ക്ഷമനശിച്ച അജിത്ത് ഒരാളുടെ ഫോൺ തട്ടിപ്പറിച്ച് തന്റെ ബോഡിഗാർഡിനെ ഏൽപ്പിച്ചു. തിരക്കുകൂട്ടാതെ നീങ്ങി നിൽക്കണമെന്ന് അഭ്യർഥിച്ച അജിത്ത് ഒടുവിൽ ഫോൺ ആരാധകന് കൈമാറുന്നതും കാണാം. തിരുവാൺമിയൂരിലെ ബൂത്തിലാണ് അജിത്ത് വോട്ട് രേഖപ്പെടുത്താനെത്തിയത്. പോലീസ് കാവലിനുണ്ടായിരുന്നുവെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് കോവിഡ് കാലത്ത് ആരാധകർ താരത്തിന് ചുറ്റും കൂടിയത്. Content Highlights:Ajith shows his wrath to fans who clicked selfies, Tamilnadu election, Shalini and ajith cast vote

from movies and music rss https://ift.tt/3cPXvgr
via IFTTT

No comments:

Post a Comment