Monday, April 5, 2021

റോക്കറ്ററി: കൂടുതല്‍ ആളുകള്‍ ഇതിനെ കുറിച്ച് അറിയണം- പ്രധാനമന്ത്രി

ന്യൂഡൽഹി: ഐ.എസ്.ആർ.ഒ. ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആധാരമാക്കിട്രൈ കളർ ഫിലീസും ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിൽ നടൻ മാധവൻ സംവിധാനം ചെയ്യുന്ന റോക്കറ്ററി: ദി നമ്പി എഫക്ട് സിനിമയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വളരെ പ്രധാനപ്പെട്ട വിഷയമാണ് സിനിമ ചർച്ച ചെയ്യുന്നതെന്നും കൂടുതൽ ആളുകൾ ഇതിനെ കുറിച്ച് അറിയണമെന്നും മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മാധവൻ ചെയ്ത ട്വീറ്റിന് മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. "പ്രതിഭാശാലിയായ നമ്പി നാരായണനെയും നിങ്ങളെയും കണാൻ പറ്റിയതിൽ വളരെ സന്തോഷം.വളരെ പ്രധാനപ്പെട്ട വിഷയമാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്. കൂടുതൽ ആളുകൾ ഇതിനെ കുറിച്ച് അറിയണം നമ്മുടെ സാങ്കേതിക വിദഗ്ധരും ശാസ്ത്രഞ്ജരും ഒരു പാട് ത്യാഗങ്ങൾ നമ്മുടെ രാജ്യത്തിനായി സഹിച്ചിട്ടുണ്ട്. റോക്കറ്ററിയുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ എനിക്ക് ഇതാണ് സൂചന തന്നത്"- എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. നമ്പി നാരായണനും മാധവനും കഴിഞ്ഞ ദിവസമായിരുന്നു പാർലമെന്റിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടത്. ഇരുവരും മോദിയോടൊപ്പം ഇരിക്കുന്ന ചിത്രവും മാധവൻ ട്വീറ്റ് ചെയ്തിരുന്നു. A few weeks ago, @NambiNOfficial and I had the honour of calling on PM @narendramodi. We spoke on the upcoming film #Rocketrythefilm and were touched and honored by PMs reaction to the clips and concern for Nambi ji & the wrong done to him. Thank you for the privilege sir. pic.twitter.com/KPfvX8Pm8u — Ranganathan Madhavan (@ActorMadhavan) April 5, 2021 കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രിയെ കാണാനും റോക്കറ്ററി സിനിമ കാണിക്കാനും തനിക്കും നമ്പി നാരായണനും സാധിച്ചെന്നും അദ്ദേഹത്തിന്റെ പക്കൽനിന്നും ലഭിച്ച പ്രതികരണവും നമ്പി നാരായണനോട് ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും ഏറെ സ്പർശിക്കുന്നതായിരുന്നെന്നുമായിരുന്നു മാധവന്റെ ട്വീറ്റ്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വ്യത്യസ്തമായി ചിത്രീകരിച്ച സിനിമ മലയാളം തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. നാലുവർഷമായി അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മാധവൻ തന്നെയാണ്. ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 100 കോടിക്ക് മുകളിലാണ് സിനിമയുടെ ചിലവെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയിൽ ഷാരുഖ് ഖാൻ ചെയ്യുന്ന റോളിൽ തമിഴിൽ സൂര്യ ആണ് എത്തുന്നത്. Content Highlights:Rocketry: The Nambi Effect, R Madhavan, Nambi Narayanan Meets Prime Minister Narendra Modi

from movies and music rss https://ift.tt/39KvYuV
via IFTTT

No comments:

Post a Comment