അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രനെ അനുസ്മരിച്ച് സംവിധായകൻ ഭദ്രൻ. ഭദ്രൻ സംവിധാനം ചെയ്ത അങ്കിൾ ബൺ എന്ന ചിത്രത്തിലൂടെയാണ് പി. ബാലചന്ദ്രൻ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത്. ബാലചന്ദ്രൻ എന്ന തിരക്കഥാകൃത്തിനേക്കാൾ തന്നെ ആകർഷിച്ചത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളാണെന്ന് ഭദ്രൻ പറഞ്ഞു. ഒരുപാട് ശ്രമത്തിനൊടുവിലാണ് ബാലചന്ദ്രൻ സിനിമയിലെത്തിയത്. ബാലചന്ദ്രൻ നന്നായി സംസാരിക്കുന്ന പ്രകൃതമായിരുന്നു. അദ്ദേഹത്തിന് ഒരുപാട് ജീവിതാനുഭവങ്ങളുണ്ടായിരുന്നു. അതെല്ലാം അദ്ദേഹം ഒഴിവുസമയങ്ങളിൽ ഞാനുമായി പങ്കുവയ്ക്കുമായിരുന്നു. അത് കേട്ടിരിക്കാൻ തന്നെ രസമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തിനേക്കാൾ എന്നെ ആകർഷിച്ചത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളായിരുന്നു. പിന്നീട് ഞങ്ങൾ മറ്റൊരു സിനിമയ്ക്കായി ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ലെങ്കിലും ബാലചന്ദ്രനൊപ്പമുള്ള ഓർമകൾ ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. Content Highlights:P. Balachandranpassed away, Director Bhadran Remembers actor
from movies and music rss https://ift.tt/31M0d05
via
IFTTT
No comments:
Post a Comment