ചെന്നൈ: നടനും ബിഗ് ബോസ് താരവുമായ ഡാനിയേൽ ആനി പോപ്പിനെതിരേ ലൈംഗികാരോപണം. സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് സന്ദേശങ്ങൾ അയച്ചുവെന്നും അശ്ലീലം പറഞ്ഞുവെന്നും തുടങ്ങി ഒട്ടനവധി ആരോപണങ്ങളാണ് നടന് നേരേ ഉയരുന്നത്. സ്കൂൾ വിദ്യാർഥിയായ ഒരു പെൺകുട്ടിയോട് ചിത്രങ്ങൾ അയച്ചു തരാൻ ആവശ്യപ്പെട്ട് ഇയാൾ സന്ദേശം അയച്ചു. എന്നാൽ പെൺകുട്ടി അത് കൂട്ടാക്കിയില്ല. അത് പെൺകുട്ടി മറ്റുള്ളവരോട് തുറന്ന് പറയുകയും ചെയ്തു. ഗായിക ചിൻമയി ശ്രീപാദ അടക്കം ഒട്ടനവധിപേർ ഈ വിഷയവുമായി രംഗത്ത് വന്നിട്ടുണ്ട്. ജേസൺ സാമുവൽ എന്നൊരാൾ നടനെതിരേ രംഗത്ത് വരികയും ചെയ്തു. നടന്റെ പ്രവൃത്തി ഓൺലൈനിൽ ഒതുങ്ങി നിൽക്കുന്നില്ലെന്നും ഒരുപാട് പെൺകുട്ടികൾ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അവരോട് സംസാരിച്ചുവെന്നും ജേസൺ സാമുവൽ പറയുന്നു. View this post on Instagram A post shared by Jason Samuel (@thejasonsamuel) Content Highlights:Bigg Boss Tamil actor Daniel Annie Pope, sexual harassments case, minor girls
from movies and music rss https://ift.tt/3n6pjR9
via
IFTTT
No comments:
Post a Comment