ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. സെൻട്രൽ അസ്വർട്ടൈസിംഗ് ഏജൻസിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തൃക്കാക്കരയിലെ ഒരു ഫ്ളാറ്റിൽ നടന്ന ലളിതമായ ചടങ്ങിൽ ജിസ് ജോയ് യുടെ പിതാവ് തോമസ് ജോയ്- സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് തുടക്കമിട്ടത്. നിമിഷാസജയൻ ഫസ്റ്റ് ക്ലാപ്പും നൽകി. ജിസ് ജോയ് ഇതുവരെ ചെയ്തു പോന്ന ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ പാറ്റേണിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ബോബി - സഞ്ജയ് യുടേതാണ് ഈ ചിത്രത്തിന്റെ കഥ. ആസിഫ് അലി, നിമിഷാ സജയൻ, ആന്റണി വർഗീസ്ഋ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, അതുല്യ, റെബേക്കാമോത്തിക്കാ ജയൻ, ഡോ.റോണി ഡേവിഡ്, ശീലഷ്മി, ശ്രീഹരി എന്നിവരും പ്രധാന താരങ്ങളാണ്. ബാഹുൽ രമേഷാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്-രതീഷ് രാജ,് കലാസംവിധാനം - എം.ബാവ, ചീഫ് അസ്സോസ്സിയേറ്റ,് ഡയറക്ടർ-രതീഷ് മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടർ-ഫർഹാൻ പി. ഫൈസൽ, പ്രൊഡക്ഷൻ എക്സിക്കുട്ടിവ്. ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കൺട്രോളർ. ജാവേദ് ചെമ്പ്, കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. ഫോട്ടോ-രാജേഷ് നടരാജൻ. Content Highlights:Asif Ali, Jis Joy, Nimisha Sajayan, Antony Varghese, Movie started
from movies and music rss https://ift.tt/3swX53d
via
IFTTT
No comments:
Post a Comment