Sunday, April 18, 2021

എന്തിനാണ് വാക്‌സിന്‍, ഇവിടെ കോവിഡ് ഇല്ലെന്ന് ഞാന്‍ പറഞ്ഞില്ലേ; മന്‍സൂര്‍ അലിഖാന്‍

നടൻ വിവേകിന്റെ മരണത്തിന്റെ ആഘാതത്തിലാണ് സിനിമാലോകവും ആരാധകരും. ഹൃദയഘാതത്തെ തുടർന്നാണ് വിവേകിന്റെ മരണം. കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ പിറ്റേ ദിവസമാണ് ഹൃദയാഘാതം വന്നത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ ചിലർ വാക്സിൻ സ്വീകരിച്ചതാണ് മരണകാരണം എന്ന തരത്തിൽ വ്യാജ പ്രചരണം നടത്തി. അതിനിടെ നടൻ മൻസൂർ അലിഖാൻ നടത്തിയ പ്രതികരണം ചർച്ചയാവുന്നു. കോവിഡ് എന്നൊന്ന് ഇല്ലെന്നും കോവിഡ് വാക്സിൻ എന്തിനാണ് എടുക്കുന്നതെന്നും നടൻ പറയുന്നത്. വിവേക് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മൻസൂർ അലിഖാൻ ഇത്തരത്തിൽ പ്രതികരിച്ചത്. ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. എന്തിനാണ് നിർബന്ധിച്ച് കോവിഡ് വാക്സീൻ എടുപ്പിക്കുന്നത്. ഇവിടെ ആരും ചോദിക്കാനും പറയാനും ഇല്ലെ. കുത്തി വയ്ക്കുന്ന മരുന്നിൽ എന്തൊക്കെയുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ. ഒരു കുഴപ്പവുമില്ലായിരുന്നു വിവേകിന്. കോവിഡ് വാക്സീൻ എടുത്ത ശേഷമാണ് ആശുപത്രിയിലാകുന്നത്. കഴിഞ്ഞ ഒരു വർഷമായി ഞാൻ പറയുന്നു ഇവിടെ കോവിഡില്ലെന്ന്. ഈ കോവിഡ് പരിശോധന അവസാനിപ്പിക്കൂ. അതവസാനിപ്പിച്ചാൽ ആ നിമിഷം കോവിഡ് ഇന്ത്യയിൽ ഉണ്ടാകില്ല. ഈ കോവിഡ് വാക്സീൻ കുഴപ്പമില്ലന്ന് പറഞ്ഞ് കുത്തിവയ്ക്കുന്നു. അങ്ങനെയാണെങ്കിൽ 100 കോടിയുടെ ഇൻഷൂറൻസ് നൽകണം. മാധ്യമങ്ങളും മറ്റും ജനങ്ങളെ ഭയപ്പെടുത്തുകയാണ്. ഞാൻ മാസ്ക് ധരിക്കാറില്ല. തെരുവിൽ ഭിക്ഷക്കാർക്കൊപ്പം ഞാൻ കിടന്ന് ഉറങ്ങിയിട്ടുണ്ട്. തെരുവ് നായകൾക്കൊപ്പം കിടന്നുറങ്ങിയിട്ടുണ്ട്. എനിക്ക് ഒന്നും വന്നില്ലല്ലോ. പുറത്തേക്ക് വിടുന്ന ശ്വാസം മാസ്ക് മൂലം വീണ്ടും ശരീരത്തിലേക്ക് പോവുകയാണ്. ശ്വാസകോശത്തിന് കുഴപ്പമല്ലേ ഇത്. ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ആളുകൾ കഷ്ടപ്പാടിലാണ്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളുടെ കാര്യം നോക്കൂ. കോവിഡ് എന്ന് പറഞ്ഞ് ജീവിക്കാൻ കഴിയുന്നില്ല. ഓരോ റേഷൻ കാർഡ് ഉടമയ്ക്കും ഒരു ലക്ഷം രൂപ വച്ച് നൽകണം- രോഷത്തോടെ അദ്ദേഹം പറയുന്നു. മൻസൂർ അലിഖാന്റെ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഒട്ടേറെ പേർ പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തി. ഒരു നടനെന്ന നിലയിൽ അൽപ്പം കൂടി ഉത്തരവാദിത്ത ബോധത്തോടെ പ്രതികരിക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. മൻസൂർ അലിഖാനിൽ നിന്ന് ഇതല്ലാതെ എന്ത് പ്രതീക്ഷിക്കാനാണെനന്നും നേരത്തേയും ഇത്തരത്തിൽ മണ്ടത്തരങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ചിലർ പരിഹാസത്തോടെ കുറിക്കുന്നു. വിവേക് കടുത്ത ഹൃദ്രോഗി ആയിരുന്നെന്നും അദ്ദേഹത്തിന്റെ ഇടതു കൊറോണറി ആർട്ടറിയിൽ 100 ശതമാനം ബ്ലോക്ക് ഉണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. Content Highlights:mansoor ali khan, Vivek, Covid vaccine, social media criticize actormansoor ali khan

from movies and music rss https://ift.tt/3mYDS9m
via IFTTT

No comments:

Post a Comment