Monday, April 5, 2021

'കണ്ണില്‍ എന്റെ കണ്ണെറിഞ്ഞ് കാണണം'; തരംഗമായി മരക്കാറിലെ പ്രണയഗാനം

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു.കല്ല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും അഭിനയിച്ച ഗാനമാണ് പുറത്തുവിട്ടത്. മലയാളത്തിൽ വിനീത് ശ്രീനിവാസനും മറ്റു ഭാഷകളിൽ കാർത്തിക്കുമാണ് ഗാനം ആലപിച്ചത്. ശ്വേത മോഹനും സിയ ഉൾ ഹക്കുമാണ് മറ്റു ഗായകർ. കല്ല്യാണിയുടെ ജന്മദിനത്തിലാണ് ഗാനത്തിന്റെ ടീസർ പുറത്തുവിട്ടത്. നേരത്തെ കെ.എസ് ചിത്ര ആലപിച്ച കുഞ്ഞുകുഞ്ഞാലി ഗാനം പുറത്തുവിട്ടിരുന്നു. റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് മരക്കാരർ റിലീസ് ചെയ്യുന്നത്. 100 കോടി രൂപയാണ് ബജറ്റ്. 51-മത് ദേശീയ പുരസ്കാരത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം മരക്കാർ നേടിയിരുന്നു. മഞ്ജു വാര്യർ, അർജ്ജുൻ, സുനിൽ ഷെട്ടി, പ്രഭു, സുഹാസിനി, കീർത്തി സുരേഷ്, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്. Content Highlights:Kannil Ente Song Teaser, Marakkar song, Pranav Mohanlal, Kalyani Priyadarshan, Malayalam , Hindi, Tamil, Vineeth Sreenivasan, Karthik, Swetha Mohan

from movies and music rss https://ift.tt/2PuQqsZ
via IFTTT

No comments:

Post a Comment