Wednesday, April 7, 2021

എഫ്‌.സി.എ.ടി. ഇനിയില്ല; സിനിമക്കാര്‍ ഹൈക്കോടതിയെ സമീപിക്കണം

ന്യൂഡൽഹി: സിനിമസെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നത് രൂപീകരിച്ച ദ ഫിലിം സെർട്ടിഫിക്കേഷൻ അപ്പാലറ്റ് ട്രിബ്യൂണൽ(എഫ്.സി.എ.ടി.) ഇനിയില്ല. കേന്ദ്ര നിയമമന്ത്രാലം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവ് പ്രകാരം സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചലച്ചിത്രപ്രവർത്തകർ നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. 1952-ലെ സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരം 1983-ലാണ് എഫ്.സി.എ.ടി. രൂപീകരിച്ചത്. സെൻസർ ബോർഡിന്റെ തീരുമാനങ്ങളെ എഫ്.സി.എ.ടി.യിൽ ചലച്ചിത്ര പ്രവർത്തകർക്ക് ചോദ്യം ചെയ്യാമായിരുന്നു. അതിനുള്ള അവസരമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ പുതിയ നീക്കത്തിനെതിരേ വിശാൽ ഭരദ്വാജ്, ഹൻസൽ മേത്ത, റിച്ച ഛദ്ദ തുടങ്ങിയ ചലച്ചിത്രപ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈക്കോടതിയ്ക്ക് സമയം ഉണ്ടാകുമോ എന്നും ഈ തീരുമാനത്തിന് പിന്നിൽ എന്താണെന്നും ഹൻസൽ മേത്ത ചോദിക്കുന്നു. Do the high courts have a lot of time to address film certification grievances? How many film producers will have the means to approach the courts? The FCAT discontinuation feels arbitrary and is definitely restrictive. Why this unfortunate timing? Why take this decision at all? — Hansal Mehta (@mehtahansal) April 7, 2021 Such a sad day for cinema FILM CERTIFICATION APPELLATE TRIBUNAL ABOLISHED | 6 April, 2021 https://t.co/MoqSGROdLP — Vishal Bhardwaj (@VishalBhardwaj) April 6, 2021 Content Highlights:Film Certification Appellate Tribunal abolished, Central Board of Film Certification

from movies and music rss https://ift.tt/3wyZLAm
via IFTTT

No comments:

Post a Comment