തൃശൂർ: ഗിരിജ തിയേറ്റർ ആരോഗ്യ പ്രവർത്തകർ അടപ്പിച്ചു എന്ന വാർത്ത വ്യാജമെന്ന് ഉടമ ഗിരിജ. ജീവനക്കാർക്ക് കോവിഡ് വന്നതുകൊണ്ട് തിയേറ്റർ അടച്ചതെന്ന് വ്യാജ പ്രചരണങ്ങളുണ്ടായിരുന്നു. അതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ഗിരിജ. ആരോഗ്യപ്രശ്നങ്ങൾ കാരണവും ജീവനക്കാരുടെ എണ്ണം കുറഞ്ഞതിനാലും കോവിഡിൽ തിയേറ്റർ നിലവിൽ നടത്തിക്കൊണ്ട് പോകാൻ കഴിയാത്തതിനാലാണെന്ന് അടച്ചതെന്ന് ഗിരിജ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. താൽക്കാലികമായി അടച്ചിട്ടതാണെന്നും കോവിഡ് പ്രതിസന്ധി തീർന്നാൽ പൂർവാധികം ശക്തിയോടെ തിയേറ്റർ തുറക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വ്യാജ പ്രചരണത്തിന് പിന്നിൽ ഒരു തിയേറ്ററുടമയാണ്. അത് ആരാണെന്ന് വ്യക്തമായി അറിയാം. അതിന്റെ ചുവടുപിടിച്ച് എന്നോട് കാര്യം പോലും അന്വേഷിക്കാതെ ചില ഓൺലൈൻ മാധ്യമങ്ങൾ വ്യാജ വാർത്ത നൽകി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടു തന്നെയാണ് തിയേറ്റർ നടത്തി കൊണ്ടുപോകുന്നത്. കോവിഡ് കാലത്ത് ഗർഭിണികളും കൈക്കുഞ്ഞുമായി തിയേറ്ററിൽ സിനിമ കാണാൻ വന്നവരെ പറഞ്ഞു പിന്തിരിപ്പിക്കാൻ പോലീസിന്റെ സഹായം തേടിയ വ്യക്തിയാണ് ഞാൻ. എന്നിട്ടാണ് എന്നെക്കുറിച്ച് ഇത്തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. 60 വയസ്സിന് മുകളിലുള്ള ജീവനക്കാരെ വയ്ക്കാൻ പാടില്ല. അതുകൊണ്ടു തന്നെ ഇവിടെ ജോലി ചെയ്യുന്നവരെ നാട്ടിലേക്ക് അയച്ചു. ഞാനും മാനേജരും ചേർന്നാണ് ടിക്കറ്റ് നൽകിയതും താപനില പരിശോധിച്ച് ആളുകളെ തിയേറ്ററിലേക്ക് കടത്തി വിട്ടതും. ഇപ്പോൾ ജീവനക്കാരുടെഎണ്ണം കുറഞ്ഞതുകൊണ്ടും എനിക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതുകൊണ്ടും താൽക്കാലികമായി അടച്ചതാണ്. ആദ്യമായല്ല എനിക്ക് ഈ അനുഭവം. കുറച്ച് നാളുകൾക്ക് മുൻപ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം റിലീസിനൊരുങ്ങിയപ്പോൾ എന്റെ തിയേറ്റർ അശ്ലീല ചിത്രങ്ങൾ ഓടുന്ന തിയേറ്ററാണെന്ന് പറഞ്ഞ് വ്യാജവാർത്ത പ്രചരിപ്പിച്ചു. നിർമാതാവുകൂടിയായ ദുൽഖർ സൽമാൻ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കുകയും മാനേജരെ വിട്ട് കാര്യം അന്വേഷിക്കുകയും ചെയ്തു. സത്യവസ്ഥ മനസ്സിലാക്കിയ ദുൽഖർ സൽമാൻ ആ ചിത്രത്തിന് പകരം ഇനി ഇറങ്ങാൻ പോകുന്ന അഞ്ചു ചിത്രങ്ങൾ എനിക്ക് നൽകി. ഇതൊന്നും ഇൻഡസ്ട്രിയിൽ ആർക്കും അറിയാത്ത കാര്യങ്ങളല്ല. Content Highlights:Girija Theater Thrissur owner reacts to fake news, Covid 19 is not thereason for closing
from movies and music rss https://ift.tt/32xrOCv
via
IFTTT
No comments:
Post a Comment