Tuesday, April 20, 2021

നടന്‍ കിഷോര്‍ നന്ദലസ്‌കര്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: മുതിർന്ന നടൻ കിഷോർ നന്ദലസ്കർ (81) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് കിഷോർ നന്ദലസ്കറിനെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പരിശോധനയിൽ കോവിഡ് 19 ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ പറയുന്നു. മറാത്തി സിനിമയിലൂടെയാണ് നന്ദലസ്കർ ശ്രദ്ധനേടുന്നത്. 1989 ൽ പുറത്തിറങ്ങിയ മിന ടിക്കയായിരുന്നു ആദ്യ ചിത്രം. പിന്നീട് ബോളിവുഡിലേക്ക്ചേക്കേറി. ഖാഖി, വാസ്തവ്. സിംഗം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. Content Highlights:Veteran actor Kishore Nandlaskar dies of Covid 19 in Maharashtra

from movies and music rss https://ift.tt/2RLZdXX
via IFTTT

No comments:

Post a Comment